സംസ്ഥാനത്ത് ഏറ്റവും ഉയർന്ന പ്രതിദിന വർധന രേഖപ്പെടുത്തിയ ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 1569 പേരിൽ 1354 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 86 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
കേരളത്തിൽ ഇന്ന് 18 പുതിയ ഹോട്ട് സ്പോട്ടുകൾ; ഒഴിവാക്കിയത് 4 പ്രദേശങ്ങളെ മാത്രം
27 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. കണ്ണൂര്‍ ജില്ലയിലെ 8, മലപ്പുറം ജില്ലയിലെ 6, തിരുവനന്തപുരം ജില്ലയിലെ 5, കോഴിക്കോട് ജില്ലയിലെ 4, പത്തനംതിട്ട, കോട്ടയം, പാലക്കാട് കാസര്‍ഗോഡ് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 56 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 132 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ ജില്ലാതിരിച്ചുള്ള കണക്ക്
തിരുവനന്തപുരം 310
മലപ്പുറം 198
പാലക്കാട്180
എറണാകുളം 114
ആലപ്പുഴ 113
കോട്ടയം 101
കോഴിക്കോട് 99
കണ്ണൂര്‍ 95
തൃശൂര്‍ 80
കൊല്ലം 75
ഇടുക്കി 58
വയനാട് 57
കാസര്‍ഗോഡ് 49
പത്തനംതിട്ട 40
പ്രതികരിക്കാൻ ഇവിടെ എഴുതുക