ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 64,553 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിക്കുകയും 1007 പേര്‍ക്ക് ജീവന് നഷ്ടപ്പെടുകയും ചെയ്തു.
ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 24,61,191 ആയി. ഇതില്‍ 6,61,595 എണ്ണം സജീവ കേസുകളാണ്. 17,51,556 പേര് രോഗമുക്തി നേടി. ഇതുവരെ 48,040 പേരാണ് രാജ്യത്ത് കോവിഡ് മൂലം മരിച്ചത്.
വടക്കാഞ്ചേരി ലൈഫ് പദ്ധതിയിൽ സ്വപ്നയുടെ കമ്മിഷൻ ഒന്നല്ല, നാലുകോടി; ഇടപാട് 40 കോടിയുടേത്
ഓഗസ്റ്റ് 13 വരെയുള്ള കണക്കുകള്‍ പ്രകാരം 2,76,94,416 സാമ്പിളുകളാണ് പരിശോധിച്ചിട്ടുള്ളതെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചിട്ടുണ്ട്. ഇതില്‍ 8,48,728 സാമ്പിളുകള്‍ ഇന്നലെ മാത്രം പരിശോധിച്ചുവെന്നും ഐ.സി.എം.ആര്. വ്യക്തമാക്കി.
നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. തമിഴ്നാടും ആന്ധ്രാപ്രദേശുമാണ് തൊട്ടുപിന്നില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക