ലോക്ഡൗൺ പിൻവലിച്ചതോടെ തിരുവനന്തപുരം ജില്ലയിൽ ഇന്ന് മുതൽ മാളുകളടക്കം തുറക്കും. കടകൾ രാവിലെ 7 മുതൽ രാത്രി 7 വരെ പ്രവർത്തിക്കാം. എന്നാൽ നിയന്ത്രിത മേഖലകളിൽ ഇളവുകൾ ഉണ്ടാകില്ല. എല്ലാ കടകൾക്കും മാളുകൾ, ബാർബർ ഷോപ്പുകൾ, ഹൈപ്പർ മാർക്കറ്റുകൾ എന്നിവയും തുറക്കാം. ഹോട്ടലുകൾക്ക് രാത്രി 9 വരെയാണ് പ്രവർത്തനാനുമതി.
എന്നാൽ പാഴ്സൽ മാത്രമേ അനുവദിക്കുകയുളളൂ. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കായികപരിശീലനങ്ങൾ തുടങ്ങാനും അനുമതി നൽകി. കഴിഞ്ഞ മാസം 6 മുതലായിരുന്നു തിരുവനന്തപുരത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചത്. ഒരു മാസത്തിലേറെ നഗരം അടച്ചുപൂട്ടിയിട്ടും കൊവിഡ് വ്യാപനത്തിൽ ഒരു കുറവും ഉണ്ടായിട്ടില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക