തന്റെ ഇരട്ടക്കുട്ടികളായ കെന്‍ഡലിനെയും കാറ്റ്ലിനെയും മഴയും മണ്ണും അറിഞ്ഞു വളര്‍ത്തുകയാണ് സാന്ദ്ര. മഴയിലും ചെളിയിലും കളിച്ച് പാടത്തും പറമ്പിലും ഓടി നടക്കുന്ന തങ്കക്കൊലുസുകളുടെ ചിത്രങ്ങളും വിഡിയോകളും സാന്ദ്ര പങ്കുവെക്കാറുണ്ട്.
ആരാധകരുടെ മാത്രമല്ല സൂപ്പർതാരം മോഹൻലാലിന്റേയും മനസ് കീഴടക്കിയിരിക്കുകയാണ് ഈ കുഞ്ഞുങ്ങൾ.
മോഹൻലാലിന്റെ കുറിപ്പ്
മണ്ണറിഞ്ഞും മഴ നനഞ്ഞും വളരുന്ന രണ്ട് കുഞ്ഞിളം കിളികൾ , സാന്ദ്രയുടെ തങ്കക്കൊലുസ്…
ദാ ഇവിടെ മരം നടുകയാണ്.
നാളെ ശരിക്കുള്ള കിളികൾക്ക് വന്നിരുന്ന് പാട്ടു പാടാനും കൊക്കുരുമ്മാനും കൂടൊരുക്കാനും ഈ മരങ്ങളിൽ തളിരിളം ചില്ലകൾ വരും പച്ച പച്ച ഇലകൾ വരും . ഈ മരത്തിലെ പഴങ്ങൾ കിളിക്കൂട്ടുക്കാർക്ക് വയറ് നിറയ്ക്കും . ഈ മരമൊരായിരം ജീവികൾക്ക് തണലാകും .
മരം കണ്ടു വളരുകയും
മരം തൊട്ടു വളരുകയുമല്ല
മരം നട്ട് വളരണം ,
ഇവരെപ്പോലെ …
Love nature and be
SUPERNATURAL
‘മക്കളെ മണ്ണിലിറക്കാം മരം നടീക്കാം’
പ്രതികരിക്കാൻ ഇവിടെ എഴുതുക