കോവിഡ് ബാധിച്ച് ചികിത്സയിലായ ഗായകന് എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനിലയില്‍ ആശാവഹമായ പുരോഗതിയുണ്ടെന്ന് മകന് എസ്.പി ചരണ്‍ പറഞ്ഞു. ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണെങ്കിലും എസ്പിബിയുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടെന്ന് മകനും ഗായകനുമായ എസ്.പി ചരണ്‍ അറിയിച്ചു. സോഷ്യൽ മീഡിയയിലൂടെയാണ് അദ്ദേഹം പിതാവിന്റെ ആരോഗ്യ വിവരം പുറത്തുവിട്ടത്.
#SPB health update 16/8/2020 pic.twitter.com/zK0hn3rDMg
— S. P. Charan (@charanproducer) August 16, 2020
എസ്പിബിക്ക് ആളുകളെ തിരിച്ചറിയാനും ചലിക്കാനും സാധിക്കുന്നുണ്ട്. അദ്ദേഹത്തെ ഐസിയുവില്‍ നിന്ന് എക്സ്ക്ലൂസീവ് ഐസിയുവിലേക്ക് മാറ്റി. ഡോക്ടര്‍മാരെ തിരിച്ചറിയാന്‍ സാധിക്കുന്നുണ്ടെന്നും ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയില്‍ ചര്‍ണ്‍ പറഞ്ഞു. സുഹൃത്തുക്കളുടെയും ആരാധകരുടെയും പ്രാര്‍ത്ഥനകള്‍ക്ക് ചരണ്‍ നന്ദി രേഖപ്പെടുത്തി. പിതാവിന്റെ ആരോഗ്യത്തെ സംബന്ധിച്ചുള്ള അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക