ലക്ഷദ്വീപില്‍ നിന്നും മലയാള സിനിമയിലേക്ക് ആദ്യമായി ഒരു സ്വതന്ത്ര സംവിധായിക എത്തുകയാണ്. യുവസംവിധായിക ഐഷാ സുല്‍ത്താനയാണ് പുതിയ ചിത്രവുമായി വരുന്നത്. ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് ഐഷ തന്നെയാണ്. ‘ഫ്ലഷ്’ എന്ന് പേരിട്ട സിനിമയുടെ ടൈറ്റില്‍ സംവിധായകന് ലാല്‍ ജോസ് തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. ലക്ഷദ്വീപിന്റെ പശ്ചാത്തലത്തിലാണ് സിനിമയുടെ ചിത്രീകരണം. ലാല്‍ ജോസ് ഉള്‍പ്പെടെ നിരവധി സംവിധായകര്‍ക്കൊപ്പം സിനിമയില്‍ പ്രവര്‍ത്തിച്ച വ്യക്തിയാണ് ഐഷ.
https://www.facebook.com/LaljoseFilmDirector/photos/a.237850332932439/3595006440550128/
കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിലാണ് ഐഷ സുല്‍ത്താന അവസാനമായി സഹ സംവിധായികയായി പ്രവര്‍ത്തിച്ചത്. വിഷ്ണു പണിക്കര്‍ ക്യാമറയും നവാഗതനായ അനന്തു സുനില്‍ ആര്‍ട്ടും, ലക്ഷദ്വീപ് നിവാസിയായ യാസര്‍ പ്രൊഡക്ഷന്‍ കണ്ട്രോളര്, പി.ആര്. സുമേരന്‍ (പി.ആര്.ഒ) എന്നിവരും പ്രവര്‍ത്തിക്കുന്നു. സിനിമക്ക് ലക്ഷദ്വീപ് ഭരണകൂടവും കൈകോര്‍ക്കുന്നുണ്ട്. കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ച് നവംബര്‍ അവസാനം സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക