സ്പിരിറ്റിനേക്കാളും കഞ്ചാവിനേക്കാളും എളുപ്പത്തിൽ പരിശോധകരുടെ കണ്ണുവെട്ടിക്കാൻ കഴിയുന്ന ലഹരിഗുളികകളുമായി ലഹരി മാഫിയ. കഴിഞ്ഞ ദിവസം ആര്യങ്കാവ് ചെക്പോസ്റ്റിൽ ലഹരി മരുന്നായി ഉപയോഗിക്കുന്ന 890 ഗുളികകളാണു പിടികൂടിയത്.
വാഴക്കുലയുടെ മറവിലായിരുന്നു ഗുളികകൾ കടത്തിയത്. സംഭവത്തിൽ തൂത്തുക്കുടി തിരുച്ചെന്തൂർ കുരുവിക്കോണം വാഗരിക്കുളം സ്വദേശി സെന്തിൽ മുരുകൻ (26) ആണു പിടിയിലായത്.
വാഹന പരിശോധനയ്ക്കിടെ ചെക്പോസ്റ്റിലെ എക്സൈസ് സിഐ ജെ.എസ്.ബിനുവും സംഘവുമാണ് ഈ ഗുളികകൾ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക