മലയാളക്കരയ്ക്ക് ഇത് പുതുവർഷ പിറവിയാണ്. ഇന്ന് ചിങ്ങം ഒന്ന് ആഘോഷിക്കുകയാണ് മലയാളികളോരോന്നും. കോവിഡ് മഹാമാരിയെ എല്ലാം പ്രതിരോധിച്ച് നല്ല കാലത്തേക്ക് ഈ നാട് മാറുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ഇത്തവണത്തെ കർഷക ദിനത്തെ മലയാളികള്‍ സ്വീകരിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷവും ചിങ്ങപ്പുലരിയെ പ്രളയം കവർന്നെടുത്തു.
പഞ്ഞമാസമായ കർക്കടകത്തോട് വിട പറഞ്ഞ് പൊന്നിൻ ചിങ്ങത്തിലേക്ക് മലയാളി ശുഭപ്രതീക്ഷയോടെ പ്രവേശിക്കുകയാണ്. ഇത്തവണ ദുരന്തമുഖങ്ങളുടെ കണ്ണീരുണ്ടെങ്കിലും വരുംകാലത്തെക്കുറിച്ച് ആവോളം ശുഭാപ്തി വിശ്വാസം കൂടെ കൂട്ടുകയാണ് മലയാളികൾ. പൊന്നിൻ ചിങ്ങമെന്നത് പഴങ്കഥയായി മാറിക്കഴിഞ്ഞെങ്കിലും ഈ പുതുവർഷപ്പിറവി എന്നും മലയാളികൾക്ക് മാത്രം അവകാശപ്പെടാവുന്നതാണ്.
ജീവനക്കാർക്കുള്ള ശമ്പളം ഓണത്തിന് മുൻപ് നൽകും…; അടുത്ത രണ്ടാഴ്ചകൊണ്ട് ചിലവഴിക്കേണ്ടത് 6,000 കോടി
വറുതിയൊഴിഞ്ഞ്, ഈ മഹാമാരിക്കാലത്തിന്റെ ആശങ്കയെല്ലാം ഒഴിഞ്ഞ് നല്ലൊരു കാലത്തിന്റെ മുള നാമ്പെടുക്കുമെന്ന പ്രതീക്ഷയിൽ ഓരോ കർഷകനടക്കം വരവേൽക്കുകയാണ് ഈ പുതുവർഷപ്പുലരിയെ…. നാല് നാളിനപ്പുറം അത്തം പിറക്കുന്നതോടെ പൊന്നോണത്തിനായുള്ള കാത്തിരിപ്പു കൂടിയാണ് ഇനി…
പ്രതികരിക്കാൻ ഇവിടെ എഴുതുക