തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ കസ്റ്റഡിയില്‍ എടുത്തയാള്‍ തൂങ്ങിമരിച്ചു. മോഷണക്കേസില്‍ പോലീസ് കസ്റ്റഡിയിൽ എടുത്ത ഇയാളെ സ്റ്റേഷനിലെ ശുചിമുറിയിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൊബൈല്‍ മോഷണത്തിന് പിടികൂടിയ അന്‍സാരിയെന്ന യുവാവാണ് ആത്മഹത്യ ചെയ്തത്. വൈകിട്ട് 5 മണിയോടെ സ്റ്റേഷനില്‍ എത്തിച്ച ഇയാള്‍ ബാത്റൂമില്‍ വച്ചു തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് പോലീസിന്റെ വിശദീകരണം.
സുധീക്ഷ ഭട്ടിയുടെ മരണത്തിൽ രണ്ടു പേരെ അറസ്റ്റു ചെയ്തു
കിഴക്കേകോട്ടയില്‍ നിന്നും മൊബൈല്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ച് നാട്ടുകാര്‍ പിടികൂടിയെ അന്‍സാരിയെ തുടർന്ന് പോലീസെത്തി സ്റ്റേഷനിലേക്ക് കൊണ്ടു പോവുകയായിരുന്നു. കരിമഠം കോളനിയില്‍ നിന്നുള്ള മറ്റ് രണ്ട് പേർക്കൊപ്പമാണ് ഇയാളെ സ്റ്റേഷനില്‍ നിര്‍ത്തിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക