നടൻ ജയസൂര്യ നായകനായെത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ജോൺ ലൂഥർ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നവാഗതനായ അഭിജിത്ത് ജോസഫാണ് സംവിധാനം ചെയ്യുന്നത്. അതിഥി രവിയാണ് ചിത്രത്തിലെ നായിക.
തീയേറ്റർ ഉടമ സംഘടനകളെ വെല്ലുവിളിച്ച് ദുൽഖുർ സൽമാന്റെ പ്രൊഡക്ഷൻ ഹൗസ്; കുറുപ്പിന് വിലക്ക് വീഴുമോ ?
അലോൻസ ഫിലിംസിന്റെ ബാനറിൽ മാത്യു പി തോമസാണ് ചിത്രം നിർമ്മിക്കുന്നത്. ഷാൻ റഹ്മാൻ സംഗീത സംവിധാനവും റോബി വർഗീസ് രാജ് ഛായാഗ്രാഹണവും നിർവ്വഹിക്കുന്നു. പ്രവീൺ പ്രഭാകറാണ് എഡിറ്റിംങ്. ബിജു ചന്ദ്രൻ ആർട് ഡയറക്ഷൻ നിർവഹിക്കുന്നു.
നരണിപ്പുഴ ഷാനവാസ് ഒരുക്കിയ സൂഫിയും സുജാതയുമാണ് ജയസൂര്യയുടേതായി അവസാനം റിലീസ് ചെയ്യപ്പെട്ട ചിത്രം. കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക