നിമിഷ നേരം കൊണ്ട് തന്റെ ചികിത്സയ്ക്കാവശ്യമായ പണം നല്കി സഹായിച്ച പ്രിയപ്പെട്ടവരോട് നന്ദി അറിയിച്ച് നന്ദു മഹാദേവയുടെ കുറിപ്പ്.
നന്ദുവിന്റെ കുറിപ്പ് വായിക്കാം…
മതി മതി മതി മതി…
മനസ്സു നിറഞ്ഞാണ് ഞാൻ പറയുന്നത്..
ഭയങ്കര അത്ഭുതം തോന്നുന്നു..
ഈ കൊറോണ ദുരിത കാലത്തും തുച്ഛമായ 12 മണിക്കൂറുകൾ കൊണ്ട് 50 ലക്ഷത്തോളം രൂപയാണ് എന്റെ ഹൃദയങ്ങളായ നിങ്ങൾ എനിക്ക് കണ്ടെത്തി തന്നത്…
ഇപ്പോൾ ഞാൻ മൗനം പാലിച്ചാൽ പൈസ ഇങ്ങനെ വന്നു കൊണ്ടിരിക്കുമെന്ന് എനിക്ക് നന്നായി അറിയാം..
അങ്ങനെ ഒരുപാട് പൈസ വരുന്നതിനല്ല ഞാനീ പോസ്റ്റ് ഇട്ടത്..
എനിക്ക് മുന്നോട്ട് പോകാൻ കഴിയാതെ വന്നപ്പോൾ നിങ്ങളുടെ ഒരു കൈത്താങ്ങ് ചോദിച്ചതാണ്..
അത് ന്റെ ചങ്കുകൾ നിമിഷനേരം കൊണ്ട് നൽകുകയും ചെയ്തു..
“സഹായിക്കണം എന്നുണ്ട് പക്ഷെ കഴിയുന്നില്ല..”
സഹായിക്കാൻ പറ്റാത്തതിൽ സങ്കടമുണ്ട്..””
പ്രിയപ്പെട്ടവർ അയച്ച മെസ്സേജുകളിൽ 90 ശതമാനം മെസ്സേജും ഇങ്ങനെ ആണ്..
സത്യത്തിൽ നിങ്ങളുടെ ഈ വാക്കുകൾ എന്റെ കണ്ണു നിറച്ചു..
നിങ്ങളുടെ ഈ മനസ്സല്ലേ എന്റെ ഏറ്റവും വലിയ സമ്പാദ്യം..
ഈ സ്നേഹമല്ലേ ഏറ്റവും വലിയ നിധി..
ഞാനാദ്യമായി ഒരു ചെറിയ സഹായം ചോദിച്ചാൽ ഇത്രകണ്ട് സ്നേഹത്തോടെ എന്റെ കൂടെ നിൽക്കുന്ന നിങ്ങളുടെ ഈ സ്നേഹത്തോളം വലുതല്ല ഒന്നും..
നന്ദു ആരാണ് എന്നു ചോദിച്ചാൽ മ്മടെ വീട്ടിലെ കൊച്ചിനെ പോലെയാണ് എന്നു പറയുന്ന ആ അംഗീകാരത്തോളം വലുതല്ല ഒരു അംഗീകാരവും..
മുന്നോട്ടുള്ള ചികിത്സയ്ക്ക് എത്ര വരും എന്ന് ചോദിച്ചാൽ കൃത്യമായി എനിക്കറിയില്ല..
കാരണം എന്റെ മുന്നിൽ ഇനി എത്ര കീമോ ഉണ്ടെന്നോ ഇനിയെത്ര സർജറി ഉണ്ടെന്നോ എനിക്കറിയില്ല..
എന്റെ ഡോക്ടർമാർക്കും പറയാൻ കഴിയില്ല..
എന്തായാലും ഈ തുകയ്ക്കുള്ളിൽ അത് സാധിക്കും എന്ന് തന്നെയാണ് എന്റെ വിശ്വാസം..
ഒരു കാര്യം ഞാനുറപ്പ് തരുന്നു..
അത് ഒരു ധാരണ വരുത്തിയ ശേഷം ട്രീറ്റ്മെന്റ് കഴിഞ്ഞ് അധികം വരുന്ന തുക മുഴുവൻ നിങ്ങളുടെ സമ്മതത്തോടെ തന്നെ അർഹതയുള്ള കരങ്ങളിൽ നമ്മളെല്ലാരും ഒന്നിച്ചു നിന്ന് എത്തിക്കും… ഞാനെന്നും വേദനിക്കുന്നവരുടെ ഒപ്പം നിന്നവനാണ്..
മരണം വരെ അങ്ങനെ തന്നെ ആയിരിക്കും..
ഓരോരുത്തരുടെയും പേര് പറഞ്ഞു നന്ദി പറയാൻ കഴിയാത്ത അത്രയും അനന്തമായ ലിസ്റ്റ് ആണ്.. അതുകൊണ്ട് എന്നെ സഹായിച്ച ഷെയർ ചെയ്ത എനിക്ക് വേണ്ടി പ്രാർത്ഥിക്കുന്ന ഓരോരുത്തരോടും വാക്കുകൾ കൊണ്ട് തീരാത്ത നന്ദി അറിയിക്കുകയാണ്..
കേരളം എന്നെ സഹായിക്കുകയല്ല..
എന്റെ അമ്മയാകുകയാണ്..
നിങ്ങളുടെ സ്വന്തം
നന്ദു മഹാദേവ
പ്രതികരിക്കാൻ ഇവിടെ എഴുതുക