സ്കോഡ ഇന്ത്യ നയിക്കുന്ന ‘ഇന്ത്യ 2.0’ പദ്ധതിയിൽ ഫോക്സ്വാഗൺ ഗ്രൂപ്പ് 8,000 കോടി രൂപയുടെ നിക്ഷേപം കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. പുതിയ പദ്ധതി പ്രകാരം, ഇരുനിർമ്മാതാക്കളും ഇന്ത്യയിൽ MQB A0 പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി നാല് മോഡലുകൾ (സ്കോഡയിൽ നിന്ന് 2 ഉം ഫോക്സ്വാഗണിൽ നിന്ന് 2) പുറത്തിറക്കും. ആദ്യ മോഡൽ മിഡ്-സൈസ് എസ്യുവി ആയിരിക്കുമെന്നാണ് സൂചന.
ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ് എന്നിവരാകും ഈ മോഡലിന്റെ എതിരാളി. സ്കോഡയുടെ പുതിയ കോംപാക്ട് എസ്യുവി വിഷൻ ഇൻ ആശയം അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെങ്കിലും, ഫോക്സ്വാഗൺടൈഗണിന്റെ രൂപകൽപ്പന ആഗോള-സ്പെക്ക് മോഡലായ ടി-ക്രോസ് എസ്യുവിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ്.
ഈ വർഷത്തെ ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച ഇരുമോഡലുകളും അടുത്ത വർഷം ആദ്യം വിപണിയിൽ എത്തും. സ്കോഡ വിഷൻ ഇൻ മോഡലിനെക്കുറിച്ച് പറയുമ്പോൾ, ക്രോം ആവരണത്തോടെയുള്ള സിഗ്നേച്ചർ ഗ്രിൽ, സ്പ്ലിറ്റ് പ്രൊജക്ടർ ഹെഡ്ലാമ്പുകൾ, ബോൾഡ് സൈഡ് ക്രീസുകൾ, പ്ലാസ്റ്റിക് ക്ലാഡിംഗ് എന്നിവ ലഭിക്കുന്നു.
സ്കോഡ കാമിക്കിന് സമാനമായി, വിഷൻ ഇൻ, സെന്റർ കൺസോളിലെ ഗിയർ സെലക്ടർ ബട്ടണിൽ വെർച്വൽ കോക്ക്പിറ്റും ക്രിസ്റ്റലിൻ ഘടകങ്ങളും ഉള്ള വിശാലമായ ഡാഷ്ബോർഡ് അവതരിപ്പിക്കുന്നു.
സ്കോഡ കാമിക്കിന് സമാനമായി, വിഷൻ ഇൻ, സെന്റർ കൺസോളിലെ ഗിയർ സെലക്ടർ ബട്ടണിൽ വെർച്വൽ കോക്ക്പിറ്റും ക്രിസ്റ്റലിൻ ഘടകങ്ങളും ഉള്ള വിശാലമായ ഡാഷ്ബോർഡ് അവതരിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക