അക്ഷയ് കുമാറിന് നന്ദി പറഞ്ഞ് ആസാം മുഖ്യമന്ത്രി സർബനാൻഡ സോനോവാൾ. ആസാം വെള്ളപ്പൊക്ക ദുരിത ബാധിതർക്കായി 1 കോടി രൂപ നൽകിയതിനെയാണ് അഭിനന്ദിച്ചുകൊണ്ട് മുഖ്യമന്ത്രി തന്നെ നേരിട്ട് വന്നിരിക്കുന്നത്.
ആസാം ജനങ്ങൾക്കായി ഈ ദുരിതകാലത്ത് ഒരു കോടി രൂപയുടെ സഹായഹസ്തം നീട്ടിയ അക്ഷയ് കുമാറിന് നന്ദി. ആസാമിന്റെ യഥാർഥസുഹൃത്തായ താങ്കൾക്ക് ഇനിയും വിജയങ്ങൾ ഉണ്ടാവട്ടെ എന്നാശംസിക്കുന്നു. മുഖ്യമന്ത്രിയുടെ ട്വീറ്റ് ഇങ്ങനെ. കഴിഞ്ഞ 2 മാസമായി ആസാമിൽ വെള്ളപ്പൊക്കം ദുരിതമായി തുടരുന്നുണ്ട്. ദെമാജി, ലാകിംപൂർ, ബക്സ എന്നീ ജില്ലകളിലായി 12000 പേർക്ക് എങ്കിലും ഇത് വലിയതായി ബാധിച്ചിട്ടുണ്ട്.
ഇതിനിടെ 2020 ലെ ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കിയ താരങ്ങളുടെ ഫോർബ്സ് ലിസ്റ്റിലും ഇന്ത്യയിൽ നിന്ന് ഇടം പിടിച്ച ഏകതാരമായും അക്ഷയ്കുമാർ ഇടം നേടി. ലിസ്റ്റിൽ ആറാമതാണ് അക്ഷയ്കുമാർ. കഴിഞ്ഞ തവണ നാലാമതായിരുന്നു അദ്ദേഹം.
ബച്ചൻ പാണ്ഡെ, ബെൽബോട്ടം, ലക്ഷ്മി ബോംബ്, സൂര്യവംശി, പ്രിഥ്വിരാജ്, അത്രംഗി രെ, രക്ഷാ ബന്ധൻ എന്നീ ചിത്രങ്ങളാണ് അക്ഷയ് കുമാറിന്റേതായി ഇനി വരാനിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക