പാകിസ്താനെതിരായ ടെസ്റ്റ് പരമ്പരയില്‍ ആദ്യ ടെസ്റ്റ് സെഞ്ചുറി കുറിച്ചതിന് പിന്നാലെ തന്നെ ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചുവെന്ന് മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണ്. 2006ല്‍ ഫൈസലാബാദില്‍ നടന്ന ടെസ്റ്റിലായിരുന്നു ധോണി ആദ്യ ടെസ്റ്റ് സെഞ്ചുറി നേടിയത്.
‘ഞാന്‍ എം എസ് ധോണി, ടെസ്റ്റില്‍ ആദ്യ സെഞ്ചുറി നേടിയിരിക്കുന്നു. ഇത് മതിയെനിക്ക്, ഇതില്‍ക്കൂടുതലൊന്നും വേണ്ട. ഞാന്‍ ടെസ്റ്റില്‍ നിന്ന് വിരമിക്കാന്‍ പോകുകയാണ്’ എന്നായിരുന്നു ധോണിയുടെ വാക്കുകള്‍. അതുകേട്ട് ഡ്രസ്സിംഗ് റൂമിലുണ്ടായിരുന്ന താനുൾപ്പെടെയുള്ളവർ ഞെട്ടിയെന്നും ലക്ഷ്മണ് ഓര്‍മ്മിച്ചു.
പാകിസ്താൻ അതിര്‍ത്തിയില്‍ തേജസ് വിമാനങ്ങള്‍ വിന്യസിച്ച് ഇന്ത്യ…; ഇത് ചൈനക്കും മറുപടി
2008ല്‍ ഓസ്ട്രേലിയക്കെതിരായ നാഗ്പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ക്യാപ്റ്റനായ ധോണി ടീമിന്റെ ബസ് ഡ്രൈവറുമായിട്ടുണ്ടെന്ന് ലക്ഷ്മണ് പറഞ്ഞു. രണ്ട് മത്സരങ്ങള്‍ക്ക് മുമ്പ് അനില്‍ കുംബ്ലെ വിരമിക്കല്‍ പ്രഖ്യാപിച്ചതിനാല്‍ ധോണിയായിരുന്നു അപ്പോള്‍ ക്യാപ്റ്റന്‍. മത്സരം കഴിഞ്ഞ ടീം ഹോട്ടലിലേക്ക് പോകുമ്പോള്‍ ധോണി ടീം ബസിന്റെ ഡ്രൈവറോട് പുറകിലെ സീറ്റില്‍ പോയി ഇരുക്കുവാൻ പറഞ്ഞു. എന്നിട്ട് ഡ്രൈവിംഗ് സീറ്റില്‍ കയറിയിരുന്ന് ഗ്രൗണ്ടില്‍ നിന്ന് ഹോട്ടലിലേക്ക് ബസ് ഓടിച്ചു. അതുകണ്ട് ഞങ്ങളെല്ലാം അത്ഭുതസ്തബ്ധരായി. പക്ഷെ, അങ്ങനെയൊക്കെയാണ് ധോണി ജീവിതം ആസ്വദിക്കുന്നത്. ക്രിക്കറ്റ് ഗ്രൗണ്ടില്‍ കാണുന്ന ധോണിയല്ല, പുറത്ത് അദ്ദേഹം വളരെ സാധാരണക്കാരനാണെന്ന് ലക്ഷ്മണ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക