ഒടുവിൽ ആ ജനപ്രിയ പരിപാടിക്ക് തിരശീല വീണു. ഇന്ത്യന്‍ രാഷ്ട്രീയത്തിലുൾപ്പെടെ വലിയ രീതിയിൽ കോളിളക്കം സൃഷ്ടിച്ച ഹസൻ മിൻഹാജിന്റെ നെറ്റ്ഫ്ലിക്സ് പരിപാടി പാട്രിയോട് ആക്ട് അവസാനിച്ചു. അവതാരകന് ഹസന് മിന്‍ഹാജ് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
എയര്‍ ഇന്ത്യ എക്സ്പ്രസ് ഖത്തറിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ക്ക് ബുക്കിംഗ് ആരംഭിച്ചു
‘അതിശയകരമായ സഞ്ചാരം. ‘പാട്രിയോട് ആക്ട്’ ഒടുവില്‍ അവസാനിച്ചിരിക്കുന്നു. ഏറ്റവും മികച്ച എഴുത്തുകാരും, നിര്‍മാതാക്കളും ഗവേഷകരും ആനിമേറ്റര്‍മാരുമായി ജോലി ചെയ്യാന്‍ സാധിച്ചു. എന്റെ രണ്ട് കുട്ടികളും ഈ ഷോയോടൊപ്പമാണ് ജനിച്ചതും വളര്‍ന്നതുമെല്ലാം. നെറ്റ്ഫ്ലിക്സിനും എല്ലാ കാഴ്ച്ചക്കാര്‍ക്കും നന്ദി. ഇനി ആ കാഴ്ച്ചകള്‍ തിരികെ നല്‍കാനുള്ള സമയമാണ്.’ – ഹസന് മിന്‍ഹാജ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
https://twitter.com/hasanminhaj/status/1295726954751168517?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1295726954751168517%7Ctwgr%5E&ref_url=https%3A%2F%2Fwww.mediaonetv.in%2Fentertainment%2F2020%2F08%2F18%2Fpatriot-act-with-hasan-minhaj-canceled-at-netflix
നേരത്തെ ‘ഇന്ത്യന്‍ ഇലക്ഷന്‍സ് | പാട്രിയോട് ആക്ട് വിത്ത് ഹസന് മിന്‍ഹാജ്’ എന്ന വീഡിയോ പുറത്തിറങ്ങിയതോടെ പരിപാടിക്കെതിരെ വിമർശനങ്ങളും നെറ്റ്ഫ്ലിക്സിനെതിരെ വ്യാപക നിരോധന ക്യാമ്പെയിനുകള്‍ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ നടത്തിയിരുന്നു. #BoycottNetflix എന്ന ഹാഷ്ടാഗില് ട്വിറ്ററിലാണ് ക്യാമ്പെയിൻ സംഘടിപ്പിച്ചത്. അമേരിക്കയില്‍ മോദിക്കായി നടത്തിയ ‘ഹൗഡി മോദി’ പരിപാടിയില്‍ തന്നെ വിലക്കിയതായി ഹസന് മിന്‍ഹാജ് തന്നെ ട്വിറ്ററിലൂടെ വെളിപ്പെടുത്തിയിരുന്നു. ‘പാട്രിയോട് ആക്ടില്‍’ മോദിയെ പരിഹസിച്ചു സംസാരിച്ചതാണ് വിലക്കേർപ്പെടുത്തുവാനുള്ള കാരണം. ആറ് സീസണുകളിലായി 39 എപിസോഡുകളാണ് ഇത് വരെ പുറത്തിറങ്ങിയിരിക്കുന്നത്.
കൊറോണ വൈറസ് സൃഷ്ടിച്ച പ്രതിസന്ധി, ജോര്‍ജ് ഫ്ലോയിഡിന്റെ വംശീയ കൊലപാതകം, വരാനിരിക്കുന്ന യു.എസ് തെരഞ്ഞെടുപ്പ് എന്നിവയാണ് ഏറ്റവും ഒടുവിലെ എപ്പിസോഡുകള്‍ ചര്‍ച്ച ചെയ്തത്. 2018 ഒക്ടോബര്‍ മുതല്‍ 2020 ജൂണ്‍ വരെയുള്ള ഷോയുടെ കാലയളവില്‍ എമ്മി പുരസ്കാരം അടക്കം നിരവധി പ്രശംസകളാണ് പാട്രിയോട് ആക്ട് നേടിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക