പൊതുസമൂഹത്തോട് തങ്ങളുടെ നിലപാടുകളും രാഷ്ട്രീയ ചിന്തകളും തുറന്നുപറയാന്‍ പലപ്പോഴും സിനിമാതാരങ്ങള്‍ മടികാണിക്കാറുണ്ട്. പൊതുജന താല്പര്യം തങ്ങള്‍ക്കെതിരെ ആകുമോ എന്ന് ഭയന്നിട്ടാണ് പലരും അത്തരമൊരു സാഹസത്തിന് മുതിരാത്തത് എന്ന് കരുതപ്പെടുന്നു. എന്നാല്‍ അക്കാര്യത്തില്‍ യുവനടന് ടോവിനോ തോമസ് ഏറെ വ്യത്യസ്തനാണ്. ബോധ്യം ഉണ്ടെങ്കിലും പലപ്പോഴും പ്രശസ്തരായവര്‍ നിരീശ്വരവാദവും യുക്തിവാദവും തങ്ങളുടെ നിലപാടുകളായി തുറന്നു പറയാറില്ല. കേരളത്തില്‍ പ്രത്യേകിച്ച് അങ്ങനെയൊരു പതിവില്ലാതാനും. കൗമുദി ടിവിക്ക് നല്കിയ അഭിമുഖത്തിനിടെ ടോവിനോ തോമസ് തന്റെ നിരീശ്വരവാദവും യുക്തിവാദവും തുറന്നു പറയുകയുണ്ടായി. സമൂഹമാധ്യമങ്ങളില്‍ ടോവിനോ തോമസ് നിലപാട് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ നിരീശ്വരവാദവും യുക്തിവാദവും ഉള്ള നിലപാട് ഇങ്ങനെ;
“നിരീശ്വരവാദിയാണെന്ന് ഞാന്‍ ഒന്നും പറയില്ല, എന്തിനും എല്ലാത്തിനും ഇങ്ങനെയുള്ള ഒരു അദൃശ്യ ശക്തിയെ ഡിപ്പന്‍ഡ് ചെയ്യുന്നതിനേക്കാള്‍ യുക്തി ഉപയോഗിക്കാം എന്നുള്ള ചിന്ത എനിക്ക് അന്ന് വന്നിട്ടുണ്ട്.”
“കോമണ്‍സെന്‍സ് എന്നൊരു ഫാക്ടര്‍ ഉണ്ട്, ഇപ്പോള്‍ അതിനെപ്പറ്റി ഒന്നും കൂടി ചിന്തിക്കേണ്ടതുണ്ട്, 2 ലക്ഷം വര്‍ഷം മുമ്ബാണ് ഹോമോസാപ്പിയന്‍സ് അല്ലെങ്കില്‍ ഹ്യൂമന്‍ ബീന്‍സ് ഉണ്ടായതെന്ന് പറയപ്പെടുന്നു. ലോകത്തിലെ ഏറ്റവും പഴയ മതം എന്ന് പറയുന്നത് അത് ഹിന്ദുയിസം അല്ല ക്രിസ്ത്യാനിറ്റിയും അല്ല ഇസ്ലാമും അല്ല അതിനുമുമ്ബും ഉള്ള ഏതൊക്കെയോ പേരറിയാത്ത മതങ്ങളാണ്. അതിനെയൊക്കെ ആദ്യം അതായത് ഏറ്റവും പഴയതെന്ന് പറയപ്പെടുന്നത് 6000 വര്‍ഷം പഴക്കമേയുള്ളൂ എന്നാണ് പറയപ്പെടുന്നത്. അപ്പോള്‍ ഒരുലക്ഷത്തി തൊണ്ണൂറ്റി നാലായിരം വര്‍ഷത്തോളം ഇതൊന്നുമില്ലാതെ ജീവിച്ചിട്ടുണ്ട്. അതിന്റെ പേരില്‍ ആള്ക്കാര് ഇവിടെ പ്രശ്നമുണ്ടാക്കുന്നു.”
പ്രതികരിക്കാൻ ഇവിടെ എഴുതുക