തിരുവനന്തപുരം: കേരളത്തിലെ ഗവൺമെന്റ് നഴ്സിംഗ് കോളേജുകളിൽ നിന്നും ബി എസ് സി നഴ്സിംഗ് കോഴ്സ് പൂർത്തീകരിച്ച്, കേരള നേഴ്സസ് ആൻഡ് മിഡ്വൈവ്സ് കൗൺസിൽ രജിസ്ട്രേഷനോടുകൂടി രജിസ്ട്രേഡ് നേഴ്സായി കേരളത്തിലെ ഗവൺമെന്റ് മെഡിക്കൽ കോളജുകളിൽ ഒരു വർഷത്തെ ഡ്യൂട്ടിക്ക് പ്രവേശിച്ച നഴ്സിംഗ് സ്റ്റാഫിന്റെ സ്റ്റൈപ്പൻഡ് വർദ്ധനവ് സംബന്ധിച്ച് ഒരു അപേക്ഷ കഴിഞ്ഞ വർഷം ബഹുമാനപ്പെട്ട ആരോഗ്യ മന്ത്രി മുമ്പാകെ സമർപ്പിക്കുകയുണ്ടായി.
ഓണക്കിറ്റ്: സംസ്ഥാനത്ത് പിങ്ക് കാർഡ് ഉടമകൾക്ക് കിറ്റ് വിതരണം നാളെ തുടങ്ങും
പ്രസ്തുത അപേക്ഷയിന്മേൽ തീരുമാനം ആകാത്തതിനാലും കോവിഡ് ചികിത്സാ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന മറ്റെല്ലാവർക്കും ശമ്പള വർദ്ധനവ് ഉണ്ടായിട്ടും ജൂനിയർ നേഴ്സ്മാരെ അവഗണിച്ചതിനാലും 24/07/2020ന് തുടർന്ന് വീണ്ടും അപേക്ഷ നൽകുകയും പ്രതിഷേധ സൂചകമായി 08/08/2020ന് കേരളത്തിലെ ഗവൺമെന്റ് മെഡിക്കൽ കോളേജുകളിലെ സി എൻ എസ് സ്റ്റാഫുകൾ കരിദിനമായും, 09/08/2020ന് ഡ്യൂട്ടിയിൽ നിന്നും വിട്ടു നിൽക്കുകയും ചെയ്തിരുന്നു. 10/08/2020 ന് ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റിൽ, ജോയിന്റ് ഡയറക്ടർ ഓഫ് മെഡിക്കൽ എഡ്യൂക്കേഷന്റെ സാന്നിധ്യത്തിൽ ജോയിന്റ് ഡയറക്ടർ ഓഫ് നഴ്സിങ് എഡ്യൂക്കേഷനുമായി സംഘടനാ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തിരുന്നു. ശേഷം ഇത്ര ദിവസങ്ങൾ പിന്നിട്ടിട്ടും അനുഭാവ പൂർണമായ നടപടികൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല. ആയതിനാൽ 21/08/2020 മുതൽ കേരളത്തിലെ ഗവൺമെന്റ് മെഡിക്കൽ കോളേജുകളിലെ 375ൽപരം നഴ്സിംഗ് ഇന്റേൺഷിപ്പ് സ്റ്റാഫുകൾ അനിശ്ചിത കാലത്തേക്ക് ഡ്യൂട്ടിയിൽ നിന്നും വിട്ട് നിന്ന് പ്രതിഷേധം അറിയിക്കാൻ തീരുമാനിച്ചു.
സർക്കാർ മെഡിക്കൽ കോളേജുകളിൽ സേവനമനുഷ്ഠിക്കുന്ന 375ൽ പരം രജിസ്ട്രേഡ് നഴ്സുമാർക്ക് 2016 വർഷത്തിലാണ് 6000 രൂപയിൽ നിന്നും അന്നത്തെ സ്റ്റാഫ് നേഴ്സിന്റെ അടിസ്ഥാനശമ്പളമായ 13900 രൂപയാക്കി ഉയർത്തിയത്. എന്നാൽ അതേ വർഷം തന്നെ പുതിയ ശമ്പള പരിഷ്കരണം നടക്കുകയും സ്റ്റാഫ് നഴ്സിന്റെ അടിസ്ഥാനശമ്പളം 27800-59400 എന്ന പേ സ്കെയിലിലേക്ക് പരിഷ്കരിക്കുകയും ചെയ്തു. പുതിയ ശമ്പള പരിഷ്കരണം നിലവിൽ വന്ന് നാലു വർഷത്തിലധികം
ആയിട്ടുപോലും 2016 വർഷം ഉയർത്തിയ സ്റ്റൈപ്പൻഡിൽ യാതൊരുവിധ വർധനവും ഉണ്ടായിട്ടില്ല. പഴയ കമ്മീഷൻ ഉത്തരവ് പ്രകാരമുള്ള 13900 രൂപ മാത്രമാണ് ഇപ്പോഴും പ്രസ്തുത സ്റ്റാഫുകൾക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഈ വിഷയം പല തവണകളിലായി അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും അവഗണന തുടർന്നു കൊണ്ടിരിക്കുകയാണ്. ഗവൺമെന്റ് മെഡിക്കൽ കോളേജുകളിൽ സ്റ്റാഫ് നഴ്സുമാരുടെ നിലവിലെ അടിസ്ഥാന ശമ്പളം 27800 ആണെന്നിരിക്കെ ഗവൺമെന്റ് മെഡിക്കൽ കോളേജുകളിൽ സ്റ്റാഫ് നഴ്സുമാരുടെ അതേ ജോലി ചെയ്യുന്ന ജൂനിയർ നേഴ്സ്മാർക്ക് കേവലം 13900 രൂപ മാത്രമാണ് ലഭിച്ചു വരുന്നത്.
ഓണാഘോഷ തിരക്ക്: തലസ്ഥാനത്ത് കർശന നിയന്ത്രണ നടപടികളുമായി ജില്ലാ ഭരണകൂടം
സംസ്ഥാനത്തെ ആരോഗ്യ മേഖല കടുത്ത പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തിൽ കോവിഡ് അവാർഡുകൾ, കോവിഡ് ഐ സി യു തുടങ്ങിയ ഏരിയകളിൽ പോലും കോവിഡ് രോഗികളെ പരിചരിക്കാൻ യാതൊരു മടിയുമില്ലാതെ മുന്നിട്ടിറങ്ങുകയും, 6 മാസത്തോളമായി കോവിഡ് ഡ്യൂട്ടി ചെയ്തു കൊണ്ടിരിക്കുന്നതുമായ ഞങ്ങൾക്കിടയിൽ പത്തിലധികം പേർ രോഗബാധിതരായി ചികിത്സയിലും അൻപതോളം പേർ നിരീക്ഷണത്തിലുമാണ് ഉള്ളത്. അധികാരികളിൽ നിന്നും അനുഭാവ പൂർണമായ നടപടി ഉണ്ടാവാത്തതിൽ പ്രതിഷേധം അറിയിച്ചു കൊണ്ട് തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, പാരിപ്പള്ളി, തൃശൂർ, കോഴിക്കോട് എന്നീ സർക്കാർ മെഡിക്കൽ കോളേജുകളിലാണ് 21/08/2020 മുതൽ അനിശ്ചിത കാലത്തേക്ക് ഡ്യൂട്ടിയിൽ നിന്നും വിട്ടു നിന്ന് കൊണ്ട് പ്രതിഷേധ പരിപാടികൾ നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക