ദുബായിലേക്ക് പ്രത്യേക സര്‍വീസുകള്‍ പ്രഖ്യാപിച്ച് എമിറേറ്റ്സ്. തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളില്‍ നിന്നാണ് സര്‍വീസുകള്‍. ദുബായില്‍ നിന്ന് കൊച്ചിയും തിരുവനന്തപുരവും ഉള്‍പ്പെടെ രാജ്യത്ത് അഞ്ച് നഗരങ്ങളിലേക്ക് പ്രത്യേക സര്‍വീസുകളുമുണ്ടാകും. ഓഗസ്റ്റ് 20 മുതല്‍ 31 വരെയായിരിക്കും തിരുവനന്തപുരം, കൊച്ചി, ബംഗളുരു, ദില്ലി, മുംബൈ എന്നീ നഗരങ്ങളിലേക്കുള്ള ഈ വിമാന സര്‍വീസുകള്‍.
സ്കൂളിൽ ഉച്ചക്കഞ്ഞിക്കുള്ള അരി മറിച്ച് വില്ക്കാന് ശ്രമിച്ച് അധ്യാപകര്‍; നടപടിക്ക് നിര്‍ദ്ദേശം
20, 22, 24, 27, 29, 31 എന്നീ തീയ്യതികളിൽ കൊച്ചിയിലേക്കും. തിരികെ കൊച്ചി – ദുബായ് സര്‍വീസുകള്‍ 21, 23, 25, 28, 30, സെപ്തംബര്‍ 1 എന്നീ തീയ്യതികളിലായിരിക്കും. ഓഗസ്റ്റ് 26ന് ദുബായില്‍ നിന്ന് തിരുവനന്തപുരത്തേക്കും ഓഗസ്റ്റ് 27ന് തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്കും വിമാന സര്‍വീസുണ്ടാകുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
ദില്ലിയിലേക്കും മുംബൈയിലേക്കും ദിവസേന ദുബായില്‍ നിന്ന് വിമാനങ്ങളുണ്ട്. 21, 23, 25, 28, 30 തീയ്യതികളിലാണ് ദുബായ് – ബംഗളുരു സര്‍വീസുകളുള്ളത്. ടിക്കറ്റുകള്‍ വെബ്സൈറ്റുകള്‍ വഴിയോ ട്രാവല്‍ ഏജന്റുമാരില്‍ നിന്നോ ലഭ്യമാകും. യാത്രാ നിബന്ധനകള്‍ പാലിക്കുന്നവര്‍ക്ക് മാത്രമേ യാത്ര ചെയ്യാനാകൂ എന്നും അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക