സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരില്‍ 1737 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.തിരുവനന്തപുരത്തും മലപ്പുറത്തുമാണ് ഏറ്റവും കൂടുതല്‍ സമ്പര്‍ക്കരോഗികള്‍ ഉള്ളത്. തിരുവനന്തപുരം ജില്ലയിലെ 394 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 328 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് ഇന്ന് പുതുതായി കൊവിഡ് രോഗം സ്ഥിരീകരിച്ചവരില്‍ കൂടുതല്‍ പേരും തിരുവനന്തപുരം ജില്ലയില്‍ നിന്ന്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 429 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
മലപ്പുറം ജില്ലയില്‍ നിന്നുള്ള 356 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 198 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 150 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 130 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 124 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 119 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 91 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 86 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 78 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 72 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 65 പേര്‍ക്കും, ഇടുക്കി, വയനാട് ജില്ലകളില്‍ നിന്നുള്ള 35 പേര്‍ക്ക് വീതവുമാണ് മറ്റ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചത് 1737 പേര്‍ക്ക്; 100 പേരുടെ ഉറവിടം വ്യക്തമല്ല
തിരുവനന്തപുരം ജില്ലയിലെ 394 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 328 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 182 പേര്‍ക്കും, എറണാകുളം ജില്ലയിലെ 138 പേര്‍ക്കും, കോട്ടയം ജില്ലയിലെ 115 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 108 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 95 പേര്‍ക്കും, കൊല്ലം, കാസര്‍ഗോഡ് ജില്ലകളിലെ 79 പേര്‍ക്ക് വീതവും, തൃശൂര്‍ ജില്ലയിലെ 67 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 66 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 34 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 29 പേര്‍ക്കും, വയനാട് ജില്ലയിലെ 23 പേര്‍ക്കുമാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
48 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 21, മലപ്പുറം ജില്ലയിലെ 9, എറണാകുളം, കോഴിക്കോട് ജില്ലകളിലെ 4 വീതവും, കാസര്‍ഗോഡ് ജില്ലയിലെ 3, കൊല്ലം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലെ 2 വീതവും, പാലക്കാട് ജില്ലയിലെ ഒന്നും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 71 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 109 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1737 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 100 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക