ലോകമെമ്പാടും കോവിഡ് മഹാമാരി ലക്ഷകണക്കിന് ജീവനുകളാണ് കവർന്നത്. മുൻപ് രൂക്ഷമായ പ്രതിസന്ധിയുണ്ടാക്കിയ ഇറ്റലി പോലുള്ള രാജ്യങ്ങളിൽ രോഗത്തിന്റെ തോത് കുറഞ്ഞെങ്കിലും ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ കനത്ത നഷ്ടമാണ് ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ദിനംപ്രതി കോവിഡ് രോഗബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. രോഗബാധിതരിൽ പലരും സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിക്കുന്നവരാണെന്നും ഉറവിടമാറിയാത്തവരാണെന്നുമുള്ളത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
കോവിഡ് വാക്സിന്..: മൂന്നാംഘട്ട പരീക്ഷണം നടത്താനൊരുങ്ങി റഷ്യ
പല വിമാന യാത്രകൾക്കും കോവിഡ് പരിശോധന സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരുന്നു. എന്നാൽ ഷാര്‍ജ വിമാനത്താളത്തില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്നവര്‍ക്ക് റാപ്പിഡ് ടെസ്റ്റിന്റെയോ, കോവിഡ് 19 പി.സി.ആര്. ടെസ്റ്റിന്റെയോ ആവശ്യമില്ലെന്ന് എയര്‍ അറേബ്യ. നേരത്തെ, ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് കോവിഡ് പരിശോധനാ ഫലം നിര്‍ബന്ധമല്ലെന്ന് ഫ്ളൈ ദുബായും അറിയിച്ചിരുന്നു. ഇന്ത്യയിലെത്തുന്ന എല്ലാ യാത്രക്കാരും എയര്‍ സുവിധയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക