കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ധനസഹായം പ്രഖ്യാപിച്ചിരിക്കുകയാണ് നടൻ സൂര്യ. തന്റെ പുതിയ ചിത്രം സൂരറൈ പോട്രൂവിന്റെ നിര്‍മ്മാതാവായ സൂര്യ ആമസോണില്‍ നിന്ന് ലഭിച്ച തുകയില്‍ നിന്ന് 5 കോടി രൂപ കൊറോണ റിലീഫ് ഫണ്ടിലേക്ക് സംഭാവന ചെയ്തിരിക്കുകയാണ്. നേരത്തെയും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹായഹസ്തവുമായി നടൻ എത്തിയിരുന്നു.
സൂര്യയെ നായകനാക്കി സുധാ കൊങ്കര സംവിധാനം ചെയ്ത ചിത്രമാണ് സൂരറൈ പോട്രൂ. മലയാളി താരം അപര്‍ണ ബാലമുരളിയാണ് ചിത്രത്തില്‍ നായിക വേഷം ചെയ്തിരിക്കുന്നത്. 2 ഡി എന്റര്ടൈന്മെന്റ്സിന്റെ ബാനറില്‍ സൂര്യ തന്നെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. എയര്‍ ഡെക്കാണ് എന്ന ആഭ്യന്തര വിമാന സര്‍വീസസിന്റെ സ്ഥാപകന്‍ ജി.ആര്. ഗോപിനാഥിന്റെ ജീവിതം ആസപ്ദമാക്കിയുള്ള സിനിമയാണ് ‘സൂരറൈ പോട്രൂ’. ചിത്രം ഒക്ടോബര്‍ 30ന് ആമസോണ്‍ പ്രൈമില്‍ റിലീസിനെത്തും.
അദ്ദേഹത്തിന്റെ ഒരു ഭാഗം എന്നുള്ളില്‍ വളരുന്നു; കുഞ്ഞതിഥിയെ വരവേല്‍ക്കാനൊരുങ്ങി പേളിയും ശ്രീനിഷും
ഉര്‍വശി, ജാക്കി ഷ്രോഫ്, പരേഷ് റാവല്‍, കരുണാസ്, വിവേക് പ്രസന്ന, മോഹന്‍ ബാബു, കാളി വെങ്കട് എന്നിവരും സിനിമയില്‍ അണിനിരക്കുന്നുണ്ട്. നികേഷ് ബോമ്മി റെഡ്ഡിയാണ് ഛായാഗ്രഹണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക