സി പി എം കേന്ദ്ര സർക്കാരിനെതിരെ നടത്തിയ സമരത്തെ പിന്തുണച്ച് പങ്കെടുത്ത തിരുവനന്തപുരം കോർപറേഷൻ കൗണ്‍സിലര്‍ വിജയകുമാരിയെ ബി.ജെ.പി സസ്പെന്‍ഡ് ചെയ്തു. പാര്‍ട്ടിയുടെ സല്‍പ്പേരിന് കളങ്കം വരുത്തിയതിനാണ് നടപടിയെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന് വ്യക്തമാക്കി.
തിരുവനന്തപുരം കോര്പറേഷന് പാല്‍ക്കുളങ്ങര വാര്‍ഡ്. കൗണ്‍സിലര്‍ വിജയകുമാരിയാണ് കുടുംബ സമേതം സി.പി.എം സമരത്തില്‍ പങ്കെടുക്കാനെത്തിയത്. ഇതിന് പിന്നാലെയാണ് നടപടി.
ബി ജെ പിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നാടിനേയും ജനങ്ങളേയും വഞ്ചിച്ചിരിക്കുകയാണെന്നും നാടിനെ വഞ്ചിച്ച ബി ജെ പിക്കൊപ്പം നില്ക്കാന് മനസാക്ഷിയുളള ആര്‍ക്കും കഴിയില്ലെന്നും സമരത്തില്‍ പങ്കെടുത്ത് വിജയകുമാരി വ്യക്തമാക്കിയിരുന്നു..
പ്രതികരിക്കാൻ ഇവിടെ എഴുതുക