ഒരു ടെലിവിഷൻ പരിപാടിയിൽ മോഹൻലാലിനെ മോശമാക്കി ചിത്രീകരിച്ചെന്ന് ആരോപിച്ച് മിമിക്രി കലാകാരനായ ജോബി പാലായ്ക്കു നേരെ വലിയ രീതിയിലുള്ള സൈബർ ആക്രമമാണ് നടന്നത്. കുറ്റമാരോപിച്ചും ക്ഷമാപണം നടത്തണമെന്നും ആവശ്യപ്പെട്ട് ചാനലിന് മോഹൻലാൽ ഫാൻസ് അസോസിയേഷൻ കത്തയച്ചിരുന്നു. തുടർന്ന് സ്കിറ്റ് ചെയ്ത ജോബി പാലാ ക്ഷമ പറഞ്ഞിരുന്നു. ചാനലിന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ജോബി ക്ഷമാപണം നടത്തിയത്.
ഇതിനെതിരെ നടൻ ഹരീഷ് പേരടി രംഗത്ത് വന്നിരിക്കുന്നയാണ്. ഈ പാവപ്പെട്ട കലാകാരനെ കൊണ്ട് മാപ്പ് പറയിപ്പിച്ചിട്ട് ഫാൻസുകാർ എന്തു നേടിയെന്നും മോഹൻലാലിൻറെ മൗനം തന്നെ ഭയപ്പെടുത്തുന്നുവെന്നും അദ്ദേഹം പറയുന്നു.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പ്;
ഈ പാവപ്പെട്ട മിമിക്രി കലാകാരനെ കൊണ്ട് മാപ്പ് പറയിപ്പിച്ച ഈ ഫാൻസ് അസോസിയേഷൻ എന്താണ് നേടിയത്….ഇത്തരം ഫാൻസ് ഗുണ്ടായിസം സാംസ്കാരിക കേരളത്തിന്റെ ആവിഷകാര സ്വാതന്ത്ര്യത്തിനു നേരേയുള്ള കടന്നാക്രമണമാണ്…കേരളത്തിന്റെ മുഖ്യമന്ത്രി പ്രസംഗിക്കുന്ന വേദിയിലും അദ്ദേഹത്തെ പ്രസംഗം മുഴുമിപ്പിക്കാൻ സമ്മതിക്കാത്ത രീതിയിൽ ഇതേ ഫാൻസുകാരുടെ അഴിഞ്ഞാട്ടം ഉണ്ടായതാണ്…ഇതിനൊക്കെ ഇനിയും സാംസ്കാരിക കേരളം വളം വെച്ചുകൊടുക്കണോ?…ഒരു നടൻ എന്ന നിലക്ക് ഞാൻ അങ്ങേയറ്റം ബഹുമാനിക്കുകയും എന്നോട് നല്ല വ്യക്തി ബന്ധം പുലർത്തുകയും ചെയ്യുന്ന മഹാനടനായ ലാലേട്ടന്റെ മഹാമൗനവും എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു… പ്രിയപ്പെട്ട ലാലേട്ടാ.. ഈ ഫാൻസുകാരുടെ വിവരമില്ലായമക്ക് വേണ്ടി ഈ പാവപ്പെട്ട കലാകാരനോട് കേരളം മുഴുവൻ കേൾക്കേ സ്നേഹം പ്രകടിപ്പിച്ചാൽ അത് താങ്കളുടെ പ്രസ്ക്തിയും അന്തസ്സും ഇനിയും ഉയർത്തും… – ഹരീഷ് പേരടി കുറിച്ചു
https://www.facebook.com/hareesh.peradi.98/posts/801018353771849
പ്രതികരിക്കാൻ ഇവിടെ എഴുതുക