തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താന്‍ രാഷട്രീയക്കാരനല്ലെന്ന് സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ്. അസം തെരഞ്ഞെടുപ്പില്‍ രഞ്ജന്‍ ഗൊഗൊയ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രസ്താവനയ്ക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് നേതാവ് തരുണ്‍ ഗൊഗോയിയുടെ പ്രസ്താവനക്കാണ് മറുപടിയുമായി മുന്‍ ചീഫ് ജസ്റ്റിസ് തന്നെ രംഗത്തെത്തിയത്.
അശ്ലീല കമന്റിട്ട ആളുടെ പ്രൊഫൈലും സ്ക്രീന്‍ ഷോട്ടുകളും പങ്കുവച്ച് നടി രേവതി സമ്പത്ത്
തനിക്ക് അങ്ങനെ ഒരു ആഗ്രഹമോ ലക്ഷ്യമോ ഇല്ലെന്നും മത്സരിക്കാന്‍ ആരും തന്നോട് നിര്‍ദ്ദേശിച്ചിട്ടില്ലെന്നും മുന്‍ ചീഫ് ജസ്റ്റിസ് പറഞ്ഞു. രഞ്ജന്‍ ഗൊഗൊയ് ബിജെപിയുടെ പരിഗണന പട്ടികയിലുണ്ടെന്നും വിശ്വസനീയമായ കേന്ദ്രത്തില്‍ നിന്നാണ് വിവരം ലഭിച്ചതെന്നുമായിരുന്നു മുന്‍ അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗൊയിയുടെ വെളിപ്പെടുത്തല്‍.
വീടുകൾ സമര കേന്ദ്രങ്ങളായി; കേന്ദ്രത്തിനെതിരായ സമരത്തിൽ 25 ലക്ഷം പേർ പങ്കെടുത്തുവെന്ന് സിപിഎം
എന്നാല്‍ തരുണ്‍ ഗൊഗൊയിയുടെ പ്രസ്താവന തള്ളി ബിജെപിയും രംഗത്തെത്തിയിരുന്നു. തരുണ്‍ ഗൊഗൊയിയുടെ പ്രസ്താവന പരിഹാസ്യമാണെന്നും അര്‍ഥശൂന്യമായ ആളുകളുടെ ജല്പനമായി മാത്രമേ അദ്ദേഹത്തിന്റെ പ്രസ്താവനയെ കാണുന്നുള്ളു എന്നുമായിരുന്നു ബിജെപിയുടെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക