സംസ്ഥാനത്തെ കോവിഡ് സാഹചര്യം മെച്ചപ്പെട്ടതോടെ ഡല്‍ഹി മെട്രോ സർവീസ് പുനരാരംഭിക്കാൻ ഒരുങ്ങുകയാണ് ഡൽഹി സർക്കാർ. മെട്രോ സര്‍വീസ് ഘട്ടം ഘട്ടമായി പുനരാരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് അനുമതി തേടി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ മുന്നോട്ടുവന്നു. സംസ്ഥാനത്തെ കോവിഡ് സാഹചര്യം മെച്ചപ്പെട്ടതോടെയാണ് കേന്ദ്രത്തിനു മുന്നില്‍ കെജരിവാള്‍ ആവശ്യം ഉന്നയിച്ചത്.
കൈത്താങ്ങുമായി നടൻ സൂര്യ..; കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് 5 കോടി രൂപ പ്രഖ്യാപിച്ചു
കേന്ദ്ര സര്‍ക്കാറിന്റെ അനുമതി ലഭിച്ചാല്‍ സര്‍വീസ് പുനഃരാരംഭിക്കാന്‍ തയാറെന്ന് ഡല്‍ഹി മെട്രോ റയില്‍ കോര്‍പറേഷനും അറിയിച്ചിട്ടുണ്ട്. ഇപ്പോൾ തലസ്ഥാനത്ത് കോവിഡ് നിയന്ത്രണ വിധേയമായെന്നും മെട്രോ സര്‍വീസ് ആരംഭിക്കാന്‍ കേന്ദ്രം അനുമതി നല്‍കുമെന്നാണ് പ്രതീക്ഷയെന്നും കെജരിവാള്‍ മാധ്യമപ്രവര്‍ത്തകർക്ക് മുന്നിൽ അഭിപ്രായപ്പെട്ടു. ലോക്ക്ഡൗണിനെ തുടര്‍ന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്പ്പറേഷന് 1300കോടിയുടെ നഷ്ടമുണ്ടായതായാണ് കണക്ക്. അതിനാൽ കൂടിയാണ് കോവിഡ് രോഗത്തിന് ശമനമുണ്ടായ ഈ സാഹചര്യത്തിൽ മെട്രോ സർവീസ് പുനരാരംഭിക്കാൻ നീക്കം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക