സംസ്ഥാനത്ത് സ്വർണവില 320 രൂപ കുറഞ്ഞ് 38,560 രൂപയായി. 4,820 രൂപയാണ് ഗ്രാമിന്റെ വില. ഈ മാസം ഏഴിന് സർവ റെക്കോർഡുകളും ഭേദിച്ച് 42,000 കടന്ന് എക്കാലത്തെയും ഉയർന്ന നിലവാരത്തിലെത്തിയ സ്വർണത്തിന് കഴിഞ്ഞ 14 ദിവസത്തിനിടെ 3,440 രൂപ കുറവാണ് ഉണ്ടായിരിക്കുന്നത്. ആഗോള വിലയിൽ സ്വർണവിലക്കുണ്ടായ ഇടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ഡോളർ മൂല്യം ഉയർന്നതും ഉയർന്ന വിലയിൽ ലാഭമുണ്ടാക്കുന്നതുമാണ് വില കുറയാൻ കാരണം.
ജനുവരി ഒന്നിന് 29,000 രൂപയായിരുന്നു പവന് വില. 3,625 രൂപയായിരുന്നു ഗ്രാമിന്റെ വില. ജൂലൈ 21 മുതലാണ് സ്വർണവില റെക്കോർഡുകൾ തകർത്ത് കുതിപ്പാരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക