ഐപിഎല്‍ മത്സരങ്ങള്‍ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്താനുള്ള മാര്ഗ്ഗമാകുമെന്ന പ്രതീക്ഷയിലാണ് റോബിന് ഉത്തപ്പ. അടുത്ത മാസം തുടങ്ങാനിരിക്കുന്ന ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സിനുവേണ്ടിയാണ് ഉത്തപ്പ കളിക്കാനിറങ്ങുന്നത്. നല്ലൊരു ഐപിഎല്‍ സീസണ് തനിക്ക് മികച്ച നേട്ടങ്ങള്‍ സാധ്യമാക്കുമെന്നും ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിവരാന്‍ കഴിയുമെന്നും വിശ്വസിക്കുന്നതായി ഉത്തപ്പ പറഞ്ഞു.
‘ ഞാന്‍ വളരെ പോസിറ്റീവ് ആയ മനുഷ്യനാണ്. പ്രതികൂല സാഹചര്യങ്ങളില്‍ പോലും പ്രതീക്ഷ കൈവിടാറില്ല. അതുകൊണ്ടുതന്നെ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ കഴിയുമെന്നും നേട്ടങ്ങള്‍ കൊണ്ടുവരാനാകുമെന്നും ശക്തമായി വിശ്വസിക്കുന്നു. അത് സംഭവിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’, ഉത്തപ്പ പറഞ്ഞു.
46 ഏകദിന മത്സരങ്ങളില്‍ ഇന്ത്യന്‍ ജേഴ്സി അണിഞ്ഞ ഉത്തപ്പ 934 റണ്‍സ് നേടി. 13 ട്വന്റി ട്വന്റി മത്സരങ്ങളില്‍ നിന്ന് 249 റണ്‍സും ഉത്തപ്പ നേടി. 2007ല്‍ ഇന്ത്യ ലോകകപ്പ് ഉയത്തില്‍ ടീമിലും ഉത്തപ്പ അംഗമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക