സെക്രട്ടേറിയറ്റിൽ പ്രോട്ടോക്കോൾ വിഭാഗത്തിലുണ്ടായ തീപിടിത്തത്തിൽ സുപ്രധാന ഫയലുകളൊന്നും നശിച്ചിട്ടില്ലെന്ന് പൊതുഭരണ അഡീഷണൽ സെക്രട്ടറി പി ഹണി അറിയിച്ചു .
സ്വർണക്കടത്ത് അന്വേഷണവുമായി ബന്ധപ്പെട്ട ഫയലുകളെല്ലാം സുരക്ഷിതമെന്ന് പ്രോട്ടോക്കോൾ ഓഫീസർ ബി സുനിൽകുമാറും വ്യക്തമാക്കി.
ഓഫീസിലെ ഒരു കംപ്യൂട്ടറിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് തിപിടിത്തത്തിന് കാരണമെന്ന് ഹൗസ്കീപ്പിങ് വിഭാഗം അറിയിച്ചു. ഈ കംപ്യൂട്ടറിന്റെ റാക്കിലുണ്ടായിരുന്ന ഫയലുകളാണ് കത്തിനശിച്ചത്.
ഗസ്റ്റ് ഹൗസുകളിലെ റൂം ബംക്കിംഗുമായി ബന്ധപ്പെട്ട കടലാസുകളാണ് നശിച്ചത്.ഇ-ഫയലിംഗ് സിസ്റ്റം ഉള്ളതിനാൽ ഏത് ഫയലുകൾ നശിച്ചാലും അവ വീണ്ടെടുക്കാനുമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക