ന്യൂഡല്‍ഹി : അഡ്വ.പ്രശാന്ത് ഭൂഷണിനെതിരായ കോടതിയലക്ഷ്യക്കേസ് പരിഗണിക്കുന്നതില്‍ നിന്നും ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ച് പിന്മാറി. റ്റൊരു ബെഞ്ചിന്റെ പരിഗണനയ്ക്കായി സെപ്റ്റംബര്‍ പത്തിലേക്ക് കേസ് മാറ്റിവെച്ചു. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം. 2009ല്‍ തെഹല്‍ക മാഗസിന് നല്കിയ അഭിമുഖത്തില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസുമാരെ വിമ4ശിച്ചതില് എടുത്ത കോടതിയലക്ഷ്യ കേസാണ് മറ്റൊരു ബെഞ്ചിന് വിട്ടത്.
സെപ്തംബര്‍ രണ്ടിന് വിരമിക്കുകയാണെന്നും സമയക്കുറവുള്ളതിനാല്‍ ഈ കേസ് കൂടുതല്‍ വിശദമായ വാദം കേള്‍ക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. പുതിയ ബെഞ്ചിനെ ചീഫ് ജസ്റ്റിസ് തീരുമാനിക്കുമെന്നും കോടതി അറിയിച്ചു. സുപ്രീം കോടതി ജഡ്ജിമാരുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അത് കോടതി അലക്ഷ്യമായാലും അഴിമതിയുമായി ബന്ധപ്പെട്ടതാണെങ്കിലും ഭരണഘടന ബെഞ്ച് പരിഗണിക്കണമെന്ന് പ്രശാന്ത് ഭൂഷണ് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് രാജീവ് ധവാന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക