ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്തിന്റെ കോവിഡ് ഫലം നെഗറ്റിവ് ആയി . മുന്‍ കരുതല്‍ നടപടിയുടെ ഭാഗമായി മൂന്ന് ദിവസം ഐസൊലേഷനില്‍ പ്രവേശിച്ചു.
സിബിഐ ലാവ്ലിന് ഫയല്‍ ചോദിച്ചപ്പോഴും സെക്രട്ടേറിയറ്റില്‍ തീപിടിത്തം
മുന്‍ കരുതല്‍ നടപടിയുടെ ഭാഗമായാണ് താനും കുടുംബവും സുരക്ഷാ ഉദ്യോഗസ്ഥരം കൊവിഡ് പരിശോധന നടത്തിയതെന്ന് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. എന്നാല്‍ ദൈവത്തിന്റെ അനുഗ്രഹത്താല്‍ പരിശോധനാ ഫലം നെഗറ്റീവായെന്നും ദൈവത്തിന് നന്ദി പറയുന്നതായും അദ്ദേഹം കൂട്ടിചേര്‍ത്തു.
എന്നാലും താനും തന്റെ കുടുംബവും മൂന്ന് ദിവസം ഐസൊലേഷനിലാവുമെന്നും ജോലികള്‍ വീട്ടിലിരുന്ന് തീര്‍ക്കുമെന്നും ആവശ്യമുള്ളവര്‍ക്ക് ഫോണില്‍ ബന്ധാപ്പെടാമെന്നും റാവത്ത് പറഞ്ഞു. റാവത്തിന്റെ പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് റാവത്ത് കൊവിഡ് ടെസ്റ്റ് നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക