തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ ഇന്നലെ ഉണ്ടായ തീപിടുത്തത്തെ ‘ട്രോളി’ മുസ്ലീം ലീഗ് നേതാവ് എം.കെ മുനീര്‍. കനലൊരു തരി മതി എന്ന മുദ്രാവാക്യം ഇപ്പോള്‍ ശരിയായിരിക്കുന്നുവെന്ന് അദ്ദേഹം പരിഹസിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മുനീര്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്. ഒരു തരി കൊണ്ട് തെളിവുകളും നശിപ്പിക്കാമെന്ന് വിചാരിക്കുന്നുവെങ്കില്‍ ‘വെറുതെയീ മോഹങ്ങള്‍ എന്നറിയുമ്ബോഴും വെറുതെ മോഹിക്കുവാന്‍ മോഹം’എന്ന വരികള്‍ ഓര്‍ത്ത് പോവുന്നുവെന്നും അദ്ദേഹം കുറിച്ചു.
സെക്രെട്ടറിയേറ്റിലെ ഫയലുകള്‍ നശിപ്പിച്ചത് സ്വപ്നയെ രക്ഷിക്കാന്‍ : രമേശ് ചെന്നിത്തല
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
‘ഇടി വെട്ടിയവനെ പാമ്ബ് കടിച്ചെന്ന’ പഴമൊഴി കേട്ടിട്ടുണ്ട്.ഇടി വെട്ടിയവനെ തീ പിടിച്ചു എന്നാദ്യമായാണ് കേള്‍ക്കുന്നത്.കനലൊരു തരി മതി എന്ന മുദ്രാവാക്യം ഇപ്പോള്‍ ശരിയായിരിക്കുന്നു.ആ ഒരു തരികൊണ്ട് എല്ലാ തെളിവുകളും നശിപ്പിക്കാമെന്ന് നിങ്ങള്‍ വിചാരിക്കുന്നുവെങ്കില്‍ ‘വെറുതെയീ മോഹങ്ങള്‍ എന്നറിയുമ്ബോഴും വെറുതെ മോഹിക്കുവാന്‍ മോഹം’എന്ന വരികള്‍ ഓര്‍ത്ത് പോവുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക