ഇന്ന് ഓഗസ്റ്റ് 27 വ്യാഴാഴ്ച മുതൽ സാംസങ് ഗാലക്സി എം 31 എസ് വീണ്ടും ആമസോൺ ഇന്ത്യയിലും സാംസങ് ഓൺലൈൻ ഷോപ്പിലും ലഭ്യമാകും. ജൂലൈയിൽ ഈ സ്മാർട്ട്ഫോൺ ഇന്ത്യയിൽ വിപണിയിലെത്തിക്കുകയും, ഈ മാസം ആദ്യം നടന്ന ആമസോൺ പ്രൈം ഡേ 2020ൽ ആദ്യ വിൽപ്പന നടത്തുകയും ചെയ്തു. ഈ ഹാൻഡ്സെറ്റിന്റെ വിൽപ്പന കാലയളവിൽ സാംസങ് ഗാലക്സി എം 31 എസ് വളരെ മികച്ച പ്രകടനം കാഴ്ചവച്ചു.
ആമസോൺ പ്രൈം ഡേ 2020 സെയിൽ ഗാലക്സി എം 31 എസ് ഏറ്റവും പ്രിയപ്പെട്ട ഡിവൈസുകളിലൊന്നായി ആമസോൺ പ്രഖ്യാപിച്ചു. ആദ്യ വിൽപ്പന ആരംഭിച്ചത് മുതൽ ഈ സ്മാർട്ട്ഫോൺ സ്റ്റോക്കില്ലായിരുന്നു, എന്നാൽ ഇന്ന് മുതൽ ഇത് വീണ്ടും മുകളിൽ പറഞ്ഞ ഓൺലൈൻ വിപണനകേന്ദ്രങ്ങളിൽ ലഭ്യമാകുമെന്ന് റിപ്പോർട്ടുകൾ വെളിപ്പെടുത്തി.
പുതിയ സാംസങ് ഗാലക്സി എം 31 എസ് നാളെ മുതൽ ആമസോൺ ഇന്ത്യയിൽ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു. ഇത് സാംസങ് ഓൺലൈൻ ഷോപ്പ് വഴിയും റീട്ടെയിൽ സ്റ്റോറുകൾ വഴിയും വിൽപനയ്ക്കായി ലഭ്യമാകും.
ഈ സ്മാർട്ട്ഫോണിന്റെ 6 ജിബി റാം ബേസ് വേരിയന്റിന് 19,499 രൂപയും, 8 ജിബി റാം ഓപ്ഷന് 21,499 രൂപയുമാണ് വില വരുന്നത്. മിറേജ് ബ്ലാക്ക്, മിറേജ് ബ്ലൂ തുടങ്ങിയ നിറങ്ങളിൽ ഈ സ്മാർട്ഫോൺ ലഭ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക