ന്യൂയോര്‍ക്ക്: പോപ്പുലർ ഷോര്‍ട്ട് വീഡിയോ ആപ്പായ ടിക് ടോക് സിഇഒ കെവിന് മേയെര്‍ രാജിവെച്ചു.അമേരിക്കൻ ബിസിനസ്മാനും ടിക്കറ്റോക്കിന്റെ മാതൃകമ്പനിയുമായ ബൈറ്റ് ഡാൻസ് ലിമിറ്റഡിന്റേയും സിഇഒ ആയിരുന്നു.
90 ദിവസത്തിനകം അമേരിക്കയിൽ ടി്ക് ടോക് അടച്ചുപൂട്ടണമെന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിർദേശത്തെ തുടർന്നാണ് രാജി. ടിക് ടോക് രാജ്യസുരക്ഷക്ക് ഭീഷണിയാകുമെന്നായിരുന്നു പ്രസിഡന്റിന്റെ ആരോപണം.അതിനുള്ളിൽ ടിക് ടോക്കിനെ യുഎസ് കമ്പനി ഏറ്റെടുക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു.
ഉദ്യോഗാര്‍ഥികള്‍ക്കെതിരെയുള്ള നടപടി ചട്ടപ്രകാരം മാത്രമെന്ന് പിഎസ്സി ചെയർമാൻ
കെവിന് മേയെറുടെ രാജിയെ തുടര്‍ന്ന് ജനറല്‍ മാനേജര്‍ വനേസ പപ്പാസ് സിഇഒ സ്ഥാനം താല്‍ക്കാലികമായി ഏറ്റെടുത്തു. 2020 മേയിലാണ് മേയെര്‍ സിഇഒ ആയി ചാര്‍ജെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക