ഇനി മദ്യം വാങ്ങാന്‍ ബെവ് ക്യു ആപ്പ് വഴി ഉപഭോക്താവിന് തന്നെ ഔട്ട്ലെറ്റുകള് തെരഞ്ഞെടുക്കാം. മാത്രമല്ല, പിന് കോഡ് മാറ്റുന്നതിനും സാധിക്കും. ആപ്പിലെ പുതിയ മാറ്റങ്ങള്‍ നാളെ മുതല്‍ നിലവില്‍ വരുമെന്ന് ഫെയര്‍ കോഡ് അറിയിച്ചു. ഇനി മുതൽ രാവിലെ ഒന്‍പത് മുതല്‍ രാത്രി 7 മണി വരെയായിരിക്കും മദ്യം വില്‍ക്കുക.
‘കൊവിഡ് 19 ശ്വാസകോശത്തെ മാത്രമല്ല, പല അവയവങ്ങളേയും സാരമായി ബാധിക്കുന്നു’ ;വിദഗ്ധർ പറയുന്നത് ഇങ്ങനെ
അതേസമയം, ഓണം കണക്കിലെടുത്ത് മദ്യ വില്‍പ്പനയില്‍ കൂടുതല്‍ ഇളവുകള്‍ എക്സൈസ് വകുപ്പ് അനുവദിച്ചിട്ടുണ്ട്. ഒരു ദിവസം വിതരണം ചെയ്യേണ്ട ടോക്കണുകളുടെ എണ്ണം വര്‍ധിപ്പിച്ചു. നിലവില്‍ ഒരു ദിവസം 400 ടോക്കണുകള്‍ വിതരണം ചെയ്തിടത്ത് 600 ടോക്കണ്‍ വരെ ഇനി അനുവദിക്കും. ഒരു തവണ ടോക്കണ്‍ എടുത്തു മദ്യം വാങ്ങിയവര്‍ക്ക് വീണ്ടും മദ്യം വാങ്ങാന്‍ മൂന്ന് ദിവസത്തെ ഇടവേള നിര്‍ബന്ധമാക്കിയതും താത്കാലികമായി പിന്‍വലിച്ചിട്ടുണ്ട്. ഇനി ഏത് ദിവസവും മദ്യം വാങ്ങാം എന്നതാണ് നിലവിലെ പുതിയ മാറ്റങ്ങളിലൊന്ന്. തിരക്ക് നിയന്ത്രിക്കാനായാണ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക