ഓണസദ്യയും ഇൻസ്റ്റന്റ് പായസവുമൊക്കെ വിൽക്കാൻ ഇനി ഭക്ഷ്യസുരക്ഷാ ലൈസൻസ് നിർബന്ധം. റെഡി ടു ഈറ്റ് പായസം, സദ്യ, ബിരിയാണി എന്നിവ വിൽപനയ്ക്കായി തയാറാക്കാൻ കർശന മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് ഭക്ഷ്യസുരക്ഷാ കമ്മിഷണർ ഉത്തരവിട്ടു. മറ്റു നിബന്ധനകൾ ഇങ്ങനെ:
പായസം വിൽക്കുന്ന വാഹനത്തിൽ ഫ്രീസർ സംവിധാനം ഉണ്ടായിരിക്കണം.
∙ പാലും പാലുൽപന്നങ്ങളും ഉപയോഗത്തീയതി കൃത്യമായി ഉറപ്പുവരുത്തി 70 ഡിഗ്രി ചൂടാക്കിയ ശേഷമേ ഉപയോഗിക്കാവൂ.
∙ ഭക്ഷ്യവസ്തുക്കളുടെ പാക്കറ്റിൽ നിർമാണത്തീയതി, എക്സ്പയറി ഡേറ്റ്, വില, തൂക്കം, സ്ഥാപന മേൽവിലാസം, എഫ്എസ്എസ്എഐ നമ്പർ, ഫോൺ നമ്പർ എന്നിവ
പ്രദർശിപ്പിക്കണം.
∙ ജലപരിശോധന നടത്തിയതിന്റെ റിപ്പോർട്ട് ഹാജരാക്കിയാൽ മാത്രമേ ലൈസൻസ് അനുവദിക്കൂ.
∙ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാകണം നിർമാണം. അസുഖങ്ങളുള്ള ജോലിക്കാരെ ഒഴിവാക്കണം.
∙ ബിരിയാണിയും സദ്യയും ചൂടോടെ തന്നെ വിൽക്കണം.
∙ പ്ലാസ്റ്റിക് കവറുകൾ, ടിൻ എന്നിവ ഉപയോഗിക്കരുത്.
∙ ഗുണനിലവാരത്തെക്കുറിച്ചു പരാതികളുണ്ടെങ്കിൽ അറിയിക്കാൻ: 8943346188.
പ്രതികരിക്കാൻ ഇവിടെ എഴുതുക