നരയംകുളത്തെ റേഷൻകടയിൽ നിന്നു വിതരണം ചെയ്ത ഓണക്കിറ്റിലെ ശർക്കരയിൽ ചത്ത തവള. നരയംകുളം ആർപ്പാമ്പറ്റ ബിജീഷിന് ലഭിച്ച കിറ്റിലാണു ചത്ത് ഉണങ്ങിയ തവളയെ കണ്ടത്.
റേഷൻ കടയുടമയെ വിവരം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നടുവണ്ണൂർ സൗത്ത് റേഷൻ കടയിൽനിന്നു വിതരണം ചെയ്ത കിറ്റിലെ ശർക്കരയിൽ നിന്ന് നിരോധിച്ച പുകയില ഉൽപന്നത്തിന്റെ പാക്കറ്റ് കിട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക