ന്യൂഡൽഹി ∙ ഇന്ത്യൻ ക്രിക്കറ്റിൽ വളർന്നു വരുന്ന പുതിയ താരങ്ങളിൽ പലരുടെയും പ്രചോദനവും റോൾ മോഡലുമൊക്കെയാണ് മുൻ ക്യാപ്റ്റൽ മഹേന്ദ്ര സിങ് ധോണി. വെസ്റ്റ് ഇൻഡീസിന്റെയും ചെന്നൈ സൂപ്പർ കിങ്സിന്റെയും ഓൾറൗണ്ടർ ഡ്വെയ്ൻ ബ്രാവോ അദ്ദേഹത്തിനായി സമർപ്പിച്ച തന്റെ ഗാനത്തിന് ‘ഹെലികോപ്റ്റർ 7’ എന്നു പേരിട്ടതിന്റെ കാരണം വെളിപ്പെടുത്തി.
ധോണിയും ഭാര്യ സാക്ഷിയും ഗാനത്തിനു നൽകിയ പിന്തുണയിൽ ബ്രാവോ സന്തോഷം അറിയിച്ചു. ട്വന്റി20യിൽ ആദ്യമായി 500 വിക്കറ്റ് നേടി ചരിത്ര നേട്ടം കൈവരിച്ചതിനു പിന്നാലെ ഇപ്പോൾ ബ്രാവോയുടെ ‘ധോണിപ്പാട്ട്’ വലിയ ഹിറ്റായിക്കൊണ്ടിരിക്കുകയാണ്.
ധോണിയുടെ 39-ാം ജന്മദിനത്തിലാണ് ഗാനം പുറത്തിറക്കിയത്. പാട്ടിന് നമ്പർ 7 എന്ന് പേരിടാനായിരുന്നു ബ്രാവോയുടെ പദ്ധതി. ഹെലികോപ്റ്റർ എന്നു പേരിടാമെന്നത് ധോണിയുടെയും ഭാര്യ സാക്ഷിയുടെയും ആശയമായിരുന്നു. ഈ പ്രൊജക്റ്റ് ചെയ്യാനായതിൽ ഒരുപാട് സന്തോഷമുണ്ടെന്ന് ബ്രാവോ പറഞ്ഞു. ഒരു മണിക്കൂറിനുള്ളിൽ ഗാനം ഒരു ദശലക്ഷം കാഴ്ചക്കാരിൽ എത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക