പൂനെ: കൊവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തില്‍ കൊവിഡ് പ്രതിരോധ വാക്സിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ലോകം മുഴുവൻ. ഇന്ത്യ അടക്കമുള്ള വിവിധ രാജ്യങ്ങള്‍ കൊവിഡ് വാക്സിന് പരീക്ഷണങ്ങളിലാണ്. അതിനിടെയാണ് കൊവിഡ് വാക്സിനുമായി ബന്ധപെട്ടു ആശ്വസിക്കാവുന്ന ഒരു വാർത്ത എത്തിയത്.
നാടൻ പൂക്കൾ മതി; ജില്ലാ കളക്ടറുടെ പോസ്റ്റിനടിയിൽ മുല്ലയും തെച്ചിയും തുമ്പയും
ഓസ്ഫോർഡ് കോവിഡ് 19 വാക്സിന് പരീക്ഷണം നടത്തിയ രണ്ട് വളണ്ടിയര്‍മാരില്‍ പാര്‍ശ്വഫലങ്ങളൊന്നും തന്നെ കണ്ടെത്തിയിട്ടില്ല. പൂനെ ഭാരതി ആശുപത്രിയിലെ 32ഉം 48ഉം വയസ്സ് പ്രായമുളള പുരുഷന്മാരായ രണ്ട് വളണ്ടിയര്‍മാരിലാണ് പരീക്ഷണം നടത്തിയത്.
ഒരു മാസത്തിന് ശേഷം ഈ യുവാക്കളില്‍ വീണ്ടും ഒരു ഡോസ് കൂടി വാക്സിന് പരീക്ഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് രാജ്യത്ത് ഓക്സ്ഫോര്‍ഡ് വാക്സിന് പരീക്ഷണം നടത്തുന്നത്. രണ്ട് ദിവസമായി ഈ യുവാക്കളെ മെഡിക്കല്‍ സംഘം നിരീക്ഷിക്കുന്നുണ്ട്.
ഓണക്കാലത്ത് സർക്കാർ അനുവദിച്ച ഇളവുകൾ ഇന്ന് മുതൽ നിലവിൽ വരും; ഇളവുകൾ ഇങ്ങനെ
വാക്സിന് പരീക്ഷിച്ചതിന് ശേഷം ഇവര്‍ക്ക് വേദനയോ പനിയോ മറ്റ് പാര്‍ശ്വ ഫലങ്ങളോ ഒന്നും ഉണ്ടായില്ലെന്നും സാധാരണ രീതിയിൽ തന്നെ തുടരുന്നുണ്ടെന്നും മെഡിക്കല്‍ കോളേജിലെ ഡെപ്യൂട്ടി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ജിതേന്ദ്ര ഓസ്വാള്‍ അറിയിച്ചു. ഇവരെ നിലവില്‍ വീട്ടിലേക്ക് പോകാന്‍ അനുവദിച്ചിരിക്കുകയാണ്.വരുന്ന 7 ദിവസങ്ങള്‍ക്കുളളില്‍ 25 പേരില്‍ കൂടി വാക്സിന് പരീക്ഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക