ഡല്‍ഹി സര്‍ക്കാരിനെതിരായ സമരത്തില്‍ പങ്കാളിയാകണമെന്ന ബിജെപിയുടെ അഭ്യര്‍ത്ഥനയെ പരിഹസിച്ച് അണ്ണ ഹസാരെ. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി ഇത്തരമൊരാവശ്യം മുന്പോട്ട് വക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ആം ആദ്മി സര്‍ക്കാരിനെതിരെ തുടങ്ങാനിരിക്കുന്ന സമരത്തില്‍ സഹകരിക്കണമെന്ന് അണ്ണാ ഹസാരെയോട് ബിജെപി ഡല്‍ഹി ഘടകം ആവശ്യപ്പെട്ടത്.
കഴിഞ്ഞ ആറ് വര്‍ഷമായി കേന്ദ്രം ഭരിക്കുന്നത് ബിജെപിയാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന പാര്‍ട്ടി പണമോ സ്വാധീനമോ ഒന്നുമില്ലാത്ത 83കാരനായ സന്യാസിയുടെ സഹായം തേടിയെത്തിയത് നിര്‍ഭാഗ്യകരമാണ്. ഡല്‍ഹി ബിജെപി അധ്യക്ഷനെഴുതിയ കത്തിലാണ് അണ്ണാ ഹസാരെ തന്റെ നിലപാട് വ്യക്തമാക്കിയത്. അണ്ണാ ഹസാരെയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും ബിജെപിക്കുള്ള മറുപടി കത്ത് അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക