ആമസോണ്‍ സ്ഥാപകനും സിഇഒയുമായ ജെഫ് ബെസോസിന്റെ സമ്പത്ത് 20,000 കോടി ഡോളര്‍ പിന്നിട്ടു. ആമസോണ്‍ ഓഹരികള്‍ അമേരിക്കന്‍ ഓഹരി വിപണിയില്‍ നടത്തിയ വന്‍ മുന്നേറ്റമാണ് ബെസോസിന് വലിയ നേട്ടമുണ്ടാക്കിയത്. ഈ നേട്ടത്തില്‍ എത്തുന്ന ലോകത്തിലെ ആദ്യത്തെ സമ്പന്നനാണ് ബെസോസ്.
കൊവിഡ് വ്യവസ്ഥകള്‍ പാലിച്ചു പരിമിതികള്‍ക്കുള്ളില്‍ ഓണം ആഘോഷിക്കണം ; ഓണാശംസ നേർന്ന് മുഖ്യമന്ത്രി
ഓണ്‍ലൈന്‍ ബുക്ക് സ്റ്റോറായി ആരംഭിച്ച ആമസോണ്‍ ഇന്ന് എത്തിപിടിക്കാത്ത മേഖലകള്‍ ഒന്നും തന്നെ ഇല്ലെന്നു പറയാം. ന്യൂയോര്‍ക്കിലെ സിയാറ്റലില്‍ ഒരു ഗാരേജില്‍ 1994ലാണ് ബെസോസ് ആമസോണ്‍ കമ്പനി ആരംഭിച്ചത്. 2020 ജനുവരി മുതലുള്ള കണക്ക് പരിശോധിച്ചാല്‍ ആമസോണിന്റെ ഓഹരി വിലയില്‍ 80 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ജോലി ചെയ്യാത്ത സർക്കാർ ജീവനക്കാരോട് വിരമിക്കാൻ ആവശ്യപ്പെടും; മാർഗ്ഗനിർദ്ദേശവുമായി കേന്ദ്രം
കോവിഡ് പ്രതിസന്ധിയില്‍ ലോകമെങ്ങും സാമ്പത്തിക രംഗം മെല്ലപ്പോക്കിന് വിധേയമാകുമ്പോള്‍ ബെസോസിന്റെ സമ്പത്ത് വളര്‍ന്നത് 16 ലക്ഷം കോടി രൂപയിലേക്കാണ്. 3423 ഡോളറാണ് ഇപ്പോള്‍ ആമസോണ്‍ ഓഹരിയുടെ വില. ഇത് പ്രകാരം വ്യാഴാഴ്ച ബെസോസിന്റെ സമ്പത്തിന്റെ മൂല്യം 20,460 കോടി ഡോളര്‍ വരും എന്നാണ് കണക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക