ബെവ്കോ വില്‍പ്പനശാലകള്‍ക്കും ബാറുകള്‍ക്കും തിരുവോണ ദിവസം അവധിയായിരിക്കും. കൂടാതെ ഉപഭോക്താക്കള്‍ക്ക് ഇനി ഇഷ്ടമുള്ള മദ്യവില്‍പ്പനശാലകള്‍ തിരഞ്ഞെടുക്കാവുന്ന രീതിയില്‍ ബെവ്ക്യൂ ആപ് പരിഷ്കരിച്ചു.
ഉപഭോക്താള്‍ നല്കുന്ന പിന്‍കോഡ് അനുസരിച്ച് മദ്യശാലകള്‍ ആപ് നിര്‍ദേശിക്കുന്ന രീതിയിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. ഓണക്കാലം കഴിഞ്ഞാലും ഈ രീതി തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
കൊവിഡ് വ്യവസ്ഥകള്‍ പാലിച്ചു പരിമിതികള്‍ക്കുള്ളില്‍ ഓണം ആഘോഷിക്കണം ; ഓണാശംസ നേർന്ന് മുഖ്യമന്ത്രി
ഉപഭോക്താവ് ബെവ്ക്യൂ ആപ്പില്‍ പിന്‍കോഡ് കൊടുക്കുന്ന സമയത്ത് പിന്‍കോഡിന്റെ പ്രദേശത്തു വരുന്ന ബാറുകളുടെയും ബിവറേജസ്, കണ്‍സ്യൂമര്‍ഫെഡ് എന്നിവയുടെ ചില്ലറ വില്പനശാലകളുടെയും വിവരങ്ങള്‍ കാണാന്‍ കഴിയും.ഇതില്‍ ഉപഭോക്താവിന്റെ സൗകര്യമനുസരിച്ച് ഏതു വേണമെങ്കിലും ഇനി തിരഞ്ഞെടുക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക