ലോസ് ആഞ്ചല്‍സ്: ബ്ലാക്പാന്തര്‍, അവഞ്ചേര്‍സ് സിനിമകളിലൂടെ ശ്രദ്ധേയനായ ഹോളിവുഡ് നടന് ചാഡ്വിക് ബോസ്മാന് അന്തരിച്ചു. 43 വയസ്സായിരുന്നു. കുടലിലെ അര്‍ബുദ ബാധയെത്തുടര്‍ന്ന് നാലു വര്‍ഷമായി അദ്ദേഹം ചികിത്സയിലായിരുന്നു. ലോസ് ആഞ്ചല്‍സിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.
പുല്‍വാമയില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികളെ സുരക്ഷാസേന വധിച്ചു
1976 നവംബര്‍ 26ന് സൗത്ത കരോലിനയില്‍ ജനിച്ച ഈ ആഫ്രക്കന്‍ അമേരിക്കന്‍ നടന്, ആദ്യകാലങ്ങളില്‍ ടെലിവിഷന്‍ താരമായിരുന്നു.2013ല്‍ പുറത്തിറങ്ങിയ 42ല്‍ ജാക്കി റോബിന്‍സണ്‍, ഗെറ്റ് ഓണ്‍ അപ് എന്ന ചിത്രത്തില്‍ ജെയിംസ് ബ്രൗണ്‍, മാര്‍ഷലില്‍ തുര്‍ഗുഡ് മാര്‍ഷല്‍ എന്നീ ചരിത്ര പുരുഷന്മാരുടെ കഥാപാത്രങ്ങളെ അനായാസേന കൈകാര്യം ചെയ്ത നടൻ ബ്ലാക്ക് പാന്തറിലെ നായക കഥാപാത്രത്തിലൂടെ ലോകശ്രദ്ധ നേടി.
കൂടാതെ ക്യാപ്റ്റന്‍ അമേരിക്ക,അവഞ്ചേഴ്സ് ഇന്‍ഫിനിറ്റി സിനിമകളുടെയും ഭാഗമായി. സ്പൈക്ക് ലീ സംവിധാനം ചെയ്ത Da 5 Bloods ആണ് ചാഡ്വിക്കിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. നെറ്റ്ഫ്ലിക്സില്‍ ഈ വര്‍ഷമാണ് ചിത്രം പുറത്തിറങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക