മഞ്ചേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് ബാധിച്ച നാല് ഗര്‍ഭിണികള്‍ക്ക് ചികിത്സ ലഭിച്ചില്ലെന്ന് പരാതി. പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തെങ്കിലും കോവിഡ് ചികിത്സാ സൗകര്യമില്ലെന്ന് പറഞ്ഞ് അവിടെ നിന്നും മടക്കുകയായിരുന്നു. ഇന്ന് പ്രസവത്തിന് തീയതി നിശ്ചയിച്ചതുൾപ്പെടെ നാല് ഗര്‍ഭിണികള്‍ക്കാണ് ചികിത്സ നിഷേധിച്ചത്. അതേസമയം, അഡ്മിറ്റ് ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇവരെ കാഷ്വാലിറ്റിയിലേക്ക് മാറ്റിയിരിക്കുകയാണ്.
അതേസമയം, സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വലിയ വർധനയാണുണ്ടാകുന്നത്. പുറത്തുനിന്നു വന്നവരുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ടെങ്കിലും ആശങ്കയുണ്ടാക്കുന്നത് സമ്പർക്കത്തിലൂടെയും ഉറവിടമാറിയാതെയും കോവിഡ് രോഗബാധിതർ വലിയ തോതിൽ ഉണ്ടാകുന്നുണ്ട് എന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക