കോടതി അലക്ഷ്യ കേസിൽ അഭിഭാഷകൻ പ്രശാന്ത് ഭൂഷണിന് ഒരു രൂപ പിഴ ശിക്ഷയാണ് സുപ്രീംകോടതി വിധിച്ചത്. സെപ്റ്റംബര്‍ 15നകം പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം ജയിൽവാസം അനുഭവിക്കണം.
മൂന്ന് വര്‍ഷത്തേക്ക് അഭിഭാഷകനായി പ്രവര്‍ത്തിക്കാനും ആകില്ല. അറ്റോര്‍ണി ജനറൽ ഉൾപ്പടെയുള്ളവരുടെ അഭ്യര്‍ത്ഥന അംഗീകരിക്കുന്നു എന്ന് വ്യക്തമാക്കിയാണ് കോടതി വിധി പുറപ്പെടുവിച്ചത്.
കേരളത്തില്‍ കാലവര്‍ഷം ശക്തിപ്രാപിക്കുന്നു; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
കോടതി അലക്ഷ്യ കേസിൽ, വിധി അനുസരിച്ച് ഒരു രൂപ പിഴ അടയ്ക്കുമെന്ന് പ്രശാന്ത് ഭൂഷണ്. കോടതി വിധിക്കെതിരെ നിയമപോരാട്ടങ്ങൾ തുടരുമെന്നും പുനപരിശോധന ഹർജിയും തിരുത്തൽ ഹർജിയും നല്‍കുമെന്നും പ്രശാന്ത് ഭൂഷണ് പറഞ്ഞു.
സത്യം വിജയിക്കുമെന്ന ആത്മവിശ്വാസമുണ്ട്. ജനങ്ങളുടെ അവസാന പ്രതീക്ഷയാണ് സുപ്രീംകോടതി. കോടതി ദുർബലമായാൽ രാജ്യത്തെ ഓരോ പൗരനെയും അത് ബാധിക്കും പ്രശാന്ത് ഭൂഷണ് പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക