കേരളത്തില്‍ വരും ദിവസങ്ങളില്‍ കാലവര്‍ഷം ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് നല്കുന്ന മുന്നറിയിപ്പ്. ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് അടുത്ത അഞ്ച് ദിവസവും സംസ്ഥാനത്ത് വിവിധജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
31-08-2020 , 01-09-2020, 03-09-2020 തീയതികളിൽ ഇടുക്കിയിലും 02-09-2020: വയനാട് ജില്ലയിലും 04-09-2020: മലപ്പുറം ജില്ലയിലുമാണ് യെല്ലോ അലര്‍ട്ട്
സെപ്റ്റംബര്‍ 3 വരെ കേരളത്തില്‍ ആകെ ലഭിക്കാന്‍ സാധ്യതയുള്ള ശരാശരി മഴ സാധാരാണ മഴ (ദീര്‍ഘകാല ശരാശരി-Normal Rainfall) ആയിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് (IMD) അറിയിച്ചു. സെപ്റ്റംബര്‍ 4 മുതല്‍ സെപ്റ്റംബര്‍ 10 വരെയുള്ള രണ്ടാമത്തെ ആഴ്ചയില്‍ കേരളത്തില്‍ സാധാരണയേക്കാള്‍ കൂടിയ മഴയാണ് (Above Normal Rainfall) ആകെ ലഭിക്കാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.
ഓൺലൈൻ ഓണസദ്യയിൽ വ്യാപക പരാതി: ഓർഡർ നൽകിയ പലരും ഓണത്തിന് പട്ടിണിയായി
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ദീര്‍ഘകാല പ്രവചനത്തില്‍ നിന്ന് ഏതൊക്കെ പ്രദേശങ്ങളിലായിരിക്കും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മനസ്സിലാക്കാന്‍ സാധിക്കില്ല. എല്ലാദിവസവും പുറപ്പെടുവിക്കുന്ന 5 ദിവസത്തെ മഴ മുന്നറിയിപ്പില്‍ ജില്ലാതല വിവരങ്ങള്‍ ലഭ്യമാകുന്നതാണ്. 2020 മണ്‍സൂണ്‍ സീസണില്‍ ഇത് വരെ (ജൂണ്‍ 1 മുതല്‍ ഓഗസ്റ്റ് 29 വരെ) കേരളത്തില്‍ ആകെ ലഭിച്ചത് 1624 മില്ലിമീറ്റര്‍ മഴയാണ്. ഇത് ഈ കാലയളവില്‍ ലഭിക്കേണ്ട മഴയുടെ ദീര്‍ഘകാല ശരാശരിയേക്കാള്‍ 8% കുറവാണ്. ഓഗസ്റ്റ് 20 മുതല്‍ ഓഗസ്റ്റ് 26 വരെയുള്ള ആഴ്ചയില്‍ സംസ്ഥാനത്ത് ലഭിച്ച ശരാശരി മഴ സാധാരണ മഴയെക്കാള്‍ 77% കുറവ് മഴയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക