തിരുവനന്തപുരം: ഇന്ന് മുതല്‍ മൂന്ന് ദിവസം സംസ്ഥാനത്ത് മദ്യവില്പനയില്ല. ബാറുകളും ബെവ്കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകളും അടച്ചു.
കഴിഞ്ഞ വര്‍ഷം മുതല്‍ ഔട്ട്ലെറ്റുകള്‍ക്ക് തിരുവോണനാളില്‍ അവധിയാണ്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ തിരക്കൊഴിവാക്കാന്‍ ഇക്കുറി ബാറുകളും തുറക്കില്ല.
നാളെ സെപ്തംബര്‍ ഒന്ന് ഡ്രൈ ഡേയും മറ്റൊന്നാള്‍ ഗുരുദേവ ജയന്തിയുമായതിനാലാണ് മദ്യ വില്പനയില്ലാത്തത്. ഇനി വ്യാഴാഴ്ചയേ മദ്യശാലകള്‍ തുറക്കുകയുളളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക