ടോക്കിയോ: റോഡിലെ തിരക്കില്‍ ഇഴഞ്ഞുനീങ്ങുമ്ബോള്‍ പെട്ടെന്ന് ടേക്ക് ഓഫ് ചെയ്ത് മറ്റ് വാഹനങ്ങളുടെ മുകളിലൂടെ പറന്ന് പോകാന്‍ കഴിഞ്ഞാലോ..? വെറുതേ മോഹിപ്പിക്കല്ലേ എന്നാവും ചിന്തിക്കുക. എന്നാല്‍, കേട്ടോളൂ. റോഡിലൂടെ ഓടിക്കൊണ്ടിരിക്കുമ്ബോള്തന്നെ പറന്നുയരാന്‍ കഴിയുന്ന ‘പറക്കും കാറുകള്‍’ യാഥാര്‍ത്ഥ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്നാണ് ജപ്പാനില്‍ നിന്നുള്ള വര്‍ത്തമാനം.
ജപ്പാനിലെ ‘സ്കൈ ഡ്രൈവ് ഇന്കോര്പ്പറേഷന്സ്’ പറക്കും കാറിന്റെ പ്രോട്ടോടൈപ്പ് കഴിഞ്ഞ ദിവസം പരീക്ഷിച്ചു. ഒരു യാത്രക്കാരനും ഉണ്ടായിരുന്നു. കാണാന്‍ ബൈക്ക് പോലിരിക്കും ഇത്. ജപ്പാനിലെ ടൊയോട്ടോയുടെ ടെസ്റ്റ് ഫീല്‍ഡിലായിരുന്നു എസ്.ഡി- 03 കാറിന്റെ വിജയകരമായ പരീക്ഷണ പറക്കല്‍. പൂര്‍ണമായും ഇരുമ്ബ് വല കെട്ടിയ ഫീല്ഡിനുള്ളിലായിരുന്നു പരീക്ഷണ പറക്കല്‍. നാല് മിനിട്ട് ചുറ്റിപ്പറന്ന ശേഷം കാര്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. ലോകത്തിലെ തന്നെ ഏറ്റവും ചെറിയ ഇലക്ട്രിക് വെര്‍ട്ടിക്കല്‍ ടേക്ക് ഓഫാണ് ഈ കാര്‍ നടത്തിയതെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രത്യേകത
ബൈക്ക് പോലെ തോന്നിക്കും
നീളം 3.9 മീറ്റര്‍, വീതി 3.7 മീറ്റര്‍, ഉയരം 1.3 മീറ്റര്‍
ഇരുവശത്തും രണ്ട് ചിറകുകള് (പ്രൊപ്പല്ലറുകള്‍)
പ്രൊപ്പല്ലറുകള്‍ക്ക് രണ്ട് മീറ്റര്‍ വരെ നീളം
പറക്കല്‍ ശേഷി 10 മിനിട്ട്
പരീക്ഷണത്തില്‍ പറന്നത് നാല് മിനിട്ട്
30 മിനിട്ട് വരെ പറക്കാന്‍ കഴിയുന്ന തരത്തില്‍ രൂപപ്പെടുത്താം
ജപ്പാന് ഒറ്റയ്ക്കല്ല
പറക്കും കാര്‍ എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനുള്ള മത്സരത്തില്‍ ജപ്പാന് തനിച്ചല്ല. ദുബായ്, സിംഗപ്പൂര്‍, ന്യൂസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളൊക്കെ ഈ സ്വപ്നവുമായി നടക്കുന്നവരാണ്. കൂടാതെ ഗൂഗിള്‍ സഹ സ്ഥാപകന്‍ ലാറി പേജിന്റെ കിറ്റി ഹോക്ക് കോര്‍പറേഷനും അമേരിക്കന്‍ റൈഡ് ഹെയ്ലിംഗ് കമ്ബനിയായ യൂബര്‍ ടെക്നോളജീസ് ഇന്‍കോര്‍പറേറ്റഡും പറക്കും കാര്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക