ചവറയിൽ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി. അരിനല്ലൂർ വിളയിൽ തെക്കതിൽ രാജേന്ദ്രൻ പിളള (60) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 7 മണിയോടെയാണ് സംഭവം. അരിനല്ലൂർ അറുവലക്കുന്നിൽ വച്ചായിരുന്നു ഗൃഹനാഥന് നേരെയുള്ള ആക്രമണം.
ഇയാളുടെ ശരീരമാസകലം വെട്ടേറ്റിട്ടുണ്ട്. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. തെക്കുംഭാഗം പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക