ന്യൂഡൽഹി∙ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 69,921 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 36,91,167 ആയി. ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ട് അനുസരിച്ച് നിലവിൽ 7,85,996 പേർ ചികിത്സയിലാണ്.ആകെ മരണം 65,288. 28,39,883 പേർ ഇതുവരെ രോഗമുക്തരായി.
ഇതുവരെ 7,92,541 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രോഗബാധിതരുടെ എണ്ണം മഹാരാഷ്ട്രയിൽ എട്ടു ലക്ഷത്തോടടുക്കുന്നു. ആന്ധ്രാപ്രദേശ് രോഗബാധിതരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്താണുള്ളത്.
4,34,771 കേസുകളാണ് ആന്ധ്രാപ്രദേശിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. തമിഴ്നാട്ടില് 4,28,041 പേർക്കും കർണാടകയിൽ 3,42,423 പേർക്കുമാണ് രോഗം. കർണാടകയിൽ 3,42,423 പേർക്കും തമിഴ്നാട്ടില് 4,28,041 പേർക്കും ആണ് രോഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക