2020 ഓഗസ്റ്റ് മാസത്തില്‍ രാജ്യത്ത് മൊത്തം 5555 യൂണിറ്റുകളാണ് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട കിര്ലോസ്കര് മോട്ടോര്‍ കോര്പ്പറേഷന് വിറ്റഴിച്ചത്. 2019 ഓഗസ്റ്റില്‍ കമ്പനി ആകെ 11,544യൂണിറ്റുകള്‍ വിറ്റ സ്ഥാനത്താണ് ഈ ഇടിവ്. 51.88 ശതമാനം ഇടിവാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്.
യു.എസ് ഓപ്പൺ: രണ്ടാം റൗണ്ടിലേക്ക് മുന്നേറി ഇന്ത്യൻ താരം സുമിത് നഗാല്‍
അതേസമയം 2020 ജൂലൈ മാസത്തെ അപേക്ഷിച്ച് വില്‍പ്പന അല്‍പ്പം ഉയർന്നിട്ടുണ്ട്. ജൂലൈ മാസത്തില്‍ 5386 യൂണിറ്റുകളാണ് കമ്പനി വിറ്റത്.
കോവിഡിന്റെ പശ്ചാത്തലത്തിൽ വളരെയധികം ആശങ്കകളോടെയാണ് ഓഗസ്റ്റ് ആരംഭിച്ചതെന്നും ഇത് ഡിമാന്‍ഡ്, സപ്ലൈ സാഹചര്യങ്ങളില്‍ സ്വാധീനം ചെലുത്തിയെന്നും ഈ മാസത്തെ പ്രകടനത്തെക്കുറിച്ച്
ടികെഎം സെയില്‍സ് സര്‍വീസ് സീനിയര്‍ വൈസ് പ്രസിഡന്റ് ശ്രീ. നവീന്‍ സോണി പറഞ്ഞു. വര്‍ദ്ധിച്ചുവരുന്ന കോവിഡ് കേസുകള്‍ കാരണം ഡീലര്‍മാര്‍ക്ക് വാഹനങ്ങള്‍ വിതരണം ചെയ്യുന്നത് ഒരു വെല്ലുവിളിയായെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
ജീവനക്കാരുടെയും സമൂഹത്തിന്റെയും ആരോഗ്യവും സുരക്ഷയും പരിരക്ഷിക്കുന്നതിന് എല്ലാ നടപടികളും സ്വീകരിക്കുന്നുവെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അര്‍ബന്‍ ക്രൂയിസറിനായി ബുക്കിംഗുകള്‍ ആരംഭിച്ചതായും അത് മുന്‍കൂട്ടി ബുക്ക് ചെയ്ത ഉപഭോക്താക്കൾ കമ്പനിക്കുമേൽ വെച്ച വിശ്വാസത്തിൽ കടപ്പെട്ടവരാണെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക